( അൽ അന്‍ഫാല്‍ ) 8 : 42

إِذْ أَنْتُمْ بِالْعُدْوَةِ الدُّنْيَا وَهُمْ بِالْعُدْوَةِ الْقُصْوَىٰ وَالرَّكْبُ أَسْفَلَ مِنْكُمْ ۚ وَلَوْ تَوَاعَدْتُمْ لَاخْتَلَفْتُمْ فِي الْمِيعَادِ ۙ وَلَٰكِنْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا لِيَهْلِكَ مَنْ هَلَكَ عَنْ بَيِّنَةٍ وَيَحْيَىٰ مَنْ حَيَّ عَنْ بَيِّنَةٍ ۗ وَإِنَّ اللَّهَ لَسَمِيعٌ عَلِيمٌ

നിങ്ങള്‍ മദീനയോടടുത്ത താഴ്വരയിലും അവര്‍ മദീനയില്‍ നിന്ന് അകന്ന താ ഴ്വരയിലും കച്ചവട സംഘം നിങ്ങള്‍ക്ക് താഴെയുള്ള പ്രദേശത്തുമായ സന്ദര്‍ഭം ഓര്‍ക്കുവിന്‍, പരസ്പരം ഏറ്റുമുട്ടാന്‍ നിങ്ങള്‍ നേരത്തെ തീരുമാനിച്ചതായിരു ന്നുവെങ്കില്‍ തീര്‍ച്ചയായും ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ പിന്‍മാറിക്കളയുകത ന്നെ ചെയ്യുമായിരുന്നു, എന്നാല്‍ നിശ്ചയിക്കപ്പെട്ട സംഭവിക്കേണ്ട ഒരുകാര്യം നടപ്പില്‍വരുത്താന്‍ വേണ്ടിയാണ് അല്ലാഹു ഇങ്ങനെയെല്ലാം സംഭവിപ്പിച്ചത്, നശിക്കേണ്ടവന്‍ വ്യക്തമായ തെളിവോടുകൂടി നശിക്കേണ്ടതിനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടുകൂടി ജീവിക്കേണ്ടതിനുമാകുന്നു അത്, നിശ്ചയം അല്ലാഹു എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനി തന്നെയാണ്.

പരസ്പരം ഏറ്റുമുട്ടാന്‍ നിങ്ങള്‍ നേരത്തെ തീരുമാനിച്ചതായിരുന്നുവെങ്കില്‍ തീര്‍ ച്ചയായും ഈ സന്ദര്‍ഭത്തില്‍ നിങ്ങള്‍ പിന്‍മാറിക്കളയുകതന്നെ ചെയ്യുമായിരുന്നു എന്ന് പറഞ്ഞത് അബൂജാഹിലിന്‍റെ നേതൃത്വത്തിലുള്ള മക്കയില്‍ നിന്നുള്ള ആയിരത്തോളം വരുന്ന സംഘത്തോട് ഏറ്റുമുട്ടാന്‍ വേണ്ടി നേരത്തെ മദീനയില്‍ വെച്ചുതന്നെ തീരുമാനിച്ചിരുന്നുവെങ്കില്‍ അത് നടക്കുമായിരുന്നില്ല, കാരണം അത്രവലിയ സംഘത്തോട് ഏറ്റുമുട്ടാന്‍ വിശ്വാസികള്‍ക്ക് ശക്തിയും സംഘബലവുമുണ്ടായിരുന്നില്ല. അല്ലാഹു നേരത്തെ തീരുമാനിച്ചുറപ്പിച്ചുവെച്ച ഒരു കാര്യമായതിനാല്‍ ബദ്റിലെത്തിയപ്പോള്‍ നശിക്കേണ്ടവ രെ വ്യക്തമായ തെളിവോടുകൂടി നശിപ്പിക്കുന്നതിനും ജീവിക്കേണ്ടവരെ വ്യക്തമായ തെളിവോടുകൂടി ജീവിപ്പിക്കുന്നതിനും വേണ്ടി, ചെറിയ സംഘത്തെ വലിയ സംഘത്തോ ട് ഏറ്റുമുട്ടിപ്പിച്ച് 'അല്ലാഹുവിന്‍റെ സംഘം എത്ര ചെറുതാണെങ്കിലും അവര്‍ തന്നെയാ ണ് വിജയിക്കുക' എന്ന് തെളിയിക്കുകയാണ് ചെയ്തത്. യുദ്ധം മാത്രല്ല, എല്ലാ സംഭവങ്ങളും നടപ്പിലാക്കുന്നത് വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിക്കുന്നതിന് വേണ്ടിയാണ്. അതാകട്ടെ ആകാശഭൂമികള്‍ സൃഷ്ടിക്കുന്നതിന് മുമ്പുതന്നെ തീരുമാനിച്ച് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയതനുസരിച്ചുമാണ്. 2: 157; 3: 173; 6: 59; 8: 7-8 വിശദീകരണം നോക്കുക.