يَا أَيُّهَا الَّذِينَ آمَنُوا إِذَا لَقِيتُمْ فِئَةً فَاثْبُتُوا وَاذْكُرُوا اللَّهَ كَثِيرًا لَعَلَّكُمْ تُفْلِحُونَ
ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ ഒരു പടയെ നേരിടുമ്പോള്‍ സ്ഥൈര്യ ത്തോടെ ഉറച്ച് നിലകൊള്ളുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക-നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണമെന്നതിനുവേണ്ടി.
വിശ്വാസികളുടെ കാഴ്ചയില്‍ ശത്രുക്കളെ കുറച്ചുകാണിച്ചത് അവര്‍ക്ക് സ്ഥൈര്യവും ആത്മവിശ്വാസവും ലഭിക്കുന്നതിന് കാരണമായി. കാഫിറുകളുടെ കാഴ്ചയില്‍ വിശ്വാ സികളെ കുറച്ച് കാണിക്കുകവഴി വിശ്വാസികളെ കാര്യമായെടുക്കാതെ ആലസ്യത്തോടുകൂടി നേരിടാന്‍ അവരെ പ്രേരിപ്പിച്ചു. അങ്ങനെ യുദ്ധത്തിന്‍റെ പര്യവസാനം വിശ്വാസിക ള്‍ക്ക് അനുകൂലമായി മാറുകയാണുണ്ടായത്. 3: 130, 200; 5: 35, 90, 100; 7: 69; 22: 77; 24: 31; 62: 10 തുടങ്ങിയ സൂക്തങ്ങളെല്ലാം അവസാനിക്കുന്നത്, നിങ്ങള്‍ വിജയം വരിക്കുകതന്നെ വേണം എന്നതിനുവേണ്ടി എന്ന് പറഞ്ഞുകൊണ്ടാണ്. 2: 5, 250; 3: 190-191; 7: 157 വിശദീകരണം നോക്കുക.