وَإِذْ يُرِيكُمُوهُمْ إِذِ الْتَقَيْتُمْ فِي أَعْيُنِكُمْ قَلِيلًا وَيُقَلِّلُكُمْ فِي أَعْيُنِهِمْ لِيَقْضِيَ اللَّهُ أَمْرًا كَانَ مَفْعُولًا ۗ وَإِلَى اللَّهِ تُرْجَعُ الْأُمُورُ
രണ്ടു സംഘവും പരസ്പരം അഭിമുഖീകരിച്ചപ്പോള്‍ അല്ലാഹു നിങ്ങളുടെ കാഴ്ച യില്‍ ശത്രുക്കളെ കുറച്ചുകാണിച്ചതും അവരുടെ കാഴ്ചയില്‍ നിങ്ങളെ കുറച്ചു കാണിച്ചതും ഓര്‍ക്കേണ്ടതാണ്, നിശ്ചയിക്കപ്പെട്ട സംഭവിക്കേണ്ട ഒരു കാര്യം നടപ്പില്‍ വരുത്താന്‍ വേണ്ടിത്തന്നെയായിരുന്നു അത്, എല്ലാ കാര്യങ്ങളും അല്ലാ ഹുവിലേക്കുതന്നെ മടക്കപ്പെടുന്നതുമാണ്.
എല്ലാ ജീവികളുടെയും കടിഞ്ഞാണ്‍ പ്രപഞ്ചനാഥനിലായിരിക്കെ അവന്റെ സ്മരണയോടുകൂടി നിലകൊള്ളുന്ന ഒരുവന് യാതൊരു ആപത്തും സംഭവിക്കുകയില്ല എന്ന് 2: 152; 6: 81 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് 5: 48 ല്‍ പറഞ്ഞ മുഹൈമിനായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയു ള്ള പാതയിലായിക്കഴിഞ്ഞു എന്ന് 2: 256; 3: 101-103 സൂക്തങ്ങളിലും വിവരിച്ചിട്ടുണ്ട്.