( അൽ അന്‍ഫാല്‍ ) 8 : 47

وَلَا تَكُونُوا كَالَّذِينَ خَرَجُوا مِنْ دِيَارِهِمْ بَطَرًا وَرِئَاءَ النَّاسِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ ۚ وَاللَّهُ بِمَا يَعْمَلُونَ مُحِيطٌ

കേമത്തം നടിച്ചുകൊണ്ട് ജനങ്ങളെ കാണിക്കുന്നവരായും അല്ലാഹുവിന്‍റെ മാ ര്‍ഗത്തെത്തൊട്ട് ജനങ്ങളെ തടയുന്നവരായുംകൊണ്ട് തങ്ങളുടെ വീടുകളില്‍ നിന്ന് പുറപ്പെട്ടവരെപ്പോലെ നിങ്ങള്‍ ഒരിക്കലും ആകാതിരിക്കുവീന്‍, അല്ലാഹുവാകട്ടെ അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്തിരിക്കുന്നു.

കള്ളുകുടിച്ച് ആടിപ്പാടി ആര്‍ഭാടപൂര്‍വ്വം ഞങ്ങളെ തടയാന്‍ ആരുണ്ടെന്ന ഭാവത്തി ല്‍ മക്കയില്‍ നിന്ന് ഇറങ്ങിത്തിരിച്ച കാഫിറുകളായ ഖുറൈശിപ്പടയെപ്പോലെ വിശ്വാസി കള്‍ ആകരുത് എന്നും, അല്ലാഹുവിനെ ധാരാളം സ്മരിക്കുന്നവരും അവനില്‍ ഭരമേല്‍പ്പിച്ചവരും അവനെ ആശ്രയിച്ച് അവനുവേണ്ടിമാത്രം ജീവിക്കുന്നവരുമാകണമെന്നുമാണ് സൂക്തം കല്‍പിക്കുന്നത്. അല്ലാഹുവിന്‍റെ സഹായവും മഹത്തായ വിജയവും വരികയും ജനങ്ങള്‍ കൂട്ടം കൂട്ടമായി അല്ലാഹുവിന്‍റെ ദീനില്‍ പ്രവേശിക്കുന്നത് കാണുകയും ചെയ് താല്‍ നീ നിന്‍റെ റബ്ബിനെ സ്തുതിച്ചുകൊണ്ട് അവനെ വാഴ്ത്തുകയും പൊറുക്കലിനെ ത്തേടുകയും ചെയ്യുക, നിശ്ചയം അവന്‍ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനാണ് എ ന്നാണ് 110: 1-3 ല്‍ പ്രവാചകനോടും വിശ്വാസികളോടുമുള്ള അല്ലാഹുവിന്‍റെ കല്‍പന. 

ഇന്ന് ലോകരില്‍ കപടവിശ്വാസികളും അവരുടെ അനുയായികളുമായ ഫുജ്ജാറുകളാണ് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത്. 25: 17-18 ല്‍ പറഞ്ഞ പ്രകാരം അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ടജനതയായിരിക്കുന്നു. ഈ ജനത മറ്റേതൊരു ജനവിഭാഗ ത്തെക്കാളും അഹങ്കാരികളും ധാര്‍ഷ്ട്യരുമായി മാറിയതിനാലാണ് അവരെ 8: 22 ല്‍ ദു ഷ്ടജീവികളെന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. 7: 179; 25: 34 സൂക്തങ്ങള്‍ പ്രകാരം നരകക്കു ണ്ഠം ഇക്കൂട്ടരെക്കൊണ്ട് കുത്തിനിറക്കപ്പെടുന്നതാണ്. അറബി ഖുര്‍ആന്‍ വായിക്കുന്ന കാഫിറുകളും അക്രമികളുമായ ഇക്കൂട്ടര്‍ നാഥന്‍റെ ഗ്രന്ഥത്തിന്‍റെ പേരുകളുടെ കാര്യത്തി ല്‍ പോലും വിരോധം വെച്ച് തര്‍ക്കിക്കുന്നതാണ്. നാഥന്‍റെ സൂക്തങ്ങളോട് കാഫിറുകളും അക്രമികളുമല്ലാതെ വിരോധം വെച്ച് തര്‍ക്കിക്കുകയില്ല എന്ന് 29: 47, 49 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് അവര്‍ ജനങ്ങളെ യഥാര്‍ത്ഥ ജീവിത വ്യവസ്ഥയില്‍ നിന്ന് തടയുന്നവരാണ്. ഈ ഖുര്‍ആനും പ്രവാചകന്‍ മുഹമ്മദുമാണ് ഈ ജനതയെ ക്രൂരന്മാരും ദുഷ്ടന്മാ രും നാശകാരികളും തീവ്രവാദികളുമായി മാറ്റിയിരിക്കുന്നത് എന്നാണ് പ്രവാചകന്‍റെ സ മുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങള്‍ തെറ്റിദ്ധരിച്ചിരിക്കുന്നത്. അപ്പോള്‍ തിന്മയേറി യ ജീവിതം നയിക്കുന്ന ഫുജ്ജാറുകളുടെ ജീവിതം വീക്ഷിച്ചിട്ടാണ് അവര്‍ അദ്ദിക്റിനെ യും പ്രവാചകനെയും വെറുക്കുന്നതെങ്കില്‍ അതിന്‍റെ പാപഭാരം വഹിക്കേണ്ടത് നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും അവരുടെ അനുയായിക ളുമടങ്ങിയ ഈ ഫുജ്ജാറുകള്‍ തന്നെയാണെന്ന് 1: 7; 20: 99-100; 48: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 205-206; 4: 94; 6: 25-26; 9: 67-68 വിശദീകരണം നോക്കുക.