( അൽ അന്‍ഫാല്‍ ) 8 : 46

وَأَطِيعُوا اللَّهَ وَرَسُولَهُ وَلَا تَنَازَعُوا فَتَفْشَلُوا وَتَذْهَبَ رِيحُكُمْ ۖ وَاصْبِرُوا ۚ إِنَّ اللَّهَ مَعَ الصَّابِرِينَ

നിങ്ങള്‍ അല്ലാഹുവിനെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയും നിങ്ങള്‍ പരസ്പരം കലഹിക്കാതിരിക്കുകയും ചെയ്യുവിന്‍, അങ്ങനെ നിങ്ങള്‍ പരസ്പരം ഭിന്നിച്ചാല്‍ നിങ്ങളുടെ കാറ്റുപോകുന്നതുമാണ്, നിങ്ങള്‍ ക്ഷമിക്കുവിന്‍! നിശ്ചയം അല്ലാഹു ക്ഷമാലുക്കളോടൊപ്പമാകുന്നു.

അല്ലാഹുവില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെ പിടിച്ചുകൊ ണ്ട് ഒറ്റ സംഘമായി നിലകൊള്ളണമെന്നാണ് 3: 103 ല്‍ വിശ്വാസികളെ വിളിച്ച് കല്‍പിച്ചി ട്ടുളളത്. 'ക്ഷമിക്കുക' എന്ന് പറഞ്ഞാല്‍ 2: 153 ല്‍ വിവരിച്ച പ്രകാരം പരലോകത്തിന് പ്രാ ധാന്യം കൊടുത്തുകൊണ്ട് നിലകൊളളുക എന്നാണ്. വിവിധ സംഘടനകളായിപ്പിരിഞ്ഞ് മുശ്രിക്കുകളായി അദ്ദിക്റിനെ മൂടിവെക്കുന്ന ഏതൊരു ഫുജ്ജാറിനോടും നരകക്കുണ് ഠമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത് എന്ന് 11: 17 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശ്വാ സികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസിയോട് 7: 205-206; 22: 77-78 സൂ ക്തങ്ങളില്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ ആത്മാവ് പങ്കെടുത്ത് വായിച്ച് മനസ്സിലാക്കാനും നാഥനെ വാഴ്ത്തിക്കൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും ഗ്രന്ഥത്തില്‍ 15 സ്ഥലങ്ങളില്‍ വന്നിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നടത്താനും മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുത്തുകൊണ്ട് 47: 7 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചനാഥനെ സഹായിക്കാനും, 1000 സമുദായങ്ങളില്‍ പെട്ട ജീവികള്‍ക്കെല്ലാം ഗുണപ്രദമാകുന്ന വിധത്തില്‍ ജൈവകൃഷി ചെയ്യാനും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കാനും അതിന് മറ്റുള്ളവരെ സഹായിക്കാ നും പ്രേരിപ്പിക്കാനുമാണ് കല്‍പിച്ചിട്ടുള്ളത്. കൂടാതെ ത്രികാലജ്ഞാനിയായ നാഥന്‍റെ ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര്‍ ലോകരില്‍ എത്തിച്ചുകൊടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുകയും അതിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്യുന്ന, നാഥന്‍റെ ശാപത്തിനും കോപത്തിനും വിധേയരായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52; 66: 9 സൂക്തങ്ങളുടെ കല്‍പന അനുസരിച്ച് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജി ഹാദ് നടത്തുകയും വേണം. ഇന്ന് വിശ്വാസികളുടെ ഒരു സംഘം ലോകത്തൊരിടത്തും ഇല്ലാത്തതിനാല്‍ 2: 143 ലും 22: 78 ലും പറഞ്ഞ പ്രകാരം പ്രവാചകന്‍റെ ജീവിതം ലോകരില്‍ സാക്ഷ്യം വഹിച്ച് ജീവിക്കുക സാധ്യമല്ല. 2: 208; 3: 106; 5: 54 വിശദീകരണം നോക്കുക.