( അൽ അന്‍ഫാല്‍ ) 8 : 48

وَإِذْ زَيَّنَ لَهُمُ الشَّيْطَانُ أَعْمَالَهُمْ وَقَالَ لَا غَالِبَ لَكُمُ الْيَوْمَ مِنَ النَّاسِ وَإِنِّي جَارٌ لَكُمْ ۖ فَلَمَّا تَرَاءَتِ الْفِئَتَانِ نَكَصَ عَلَىٰ عَقِبَيْهِ وَقَالَ إِنِّي بَرِيءٌ مِنْكُمْ إِنِّي أَرَىٰ مَا لَا تَرَوْنَ إِنِّي أَخَافُ اللَّهَ ۚ وَاللَّهُ شَدِيدُ الْعِقَابِ

പിശാച് അവരുടെ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് അലങ്കാരമാക്കി കാണിച്ച സന്ദ ര്‍ഭവും ഓര്‍ക്കേണ്ടതാണ്, അവന്‍ പറഞ്ഞു: ഇന്ന് ജനങ്ങളില്‍ ആര്‍ക്കും നിങ്ങ ളെ അതിജയിക്കാനാവില്ല, നിശ്ചയം ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്, എന്നാ ല്‍ രണ്ടുസംഘവും മുഖാമുഖം ഏറ്റുമുട്ടിയപ്പോള്‍ അവന്‍ മുട്ടുമടക്കി പിന്തി രിഞ്ഞുകളഞ്ഞു, അവന്‍ പറയുകയും ചെയ്തു: ഞാന്‍ നിങ്ങളോടുള്ള ബന്ധത്തില്‍നിന്ന് മോചിതനായിരിക്കുന്നു, നിശ്ചയം നിങ്ങള്‍ കാണാത്തത് ഞാന്‍ കാണുന്നുണ്ട്, നിശ്ചയം ഞാന്‍ അല്ലാഹുവിനെ ഭയപ്പെടുന്നു, അല്ലാഹു കഠി നമായി ശിക്ഷിക്കുന്നവന്‍ തന്നെയാകുന്നു.

59: 16-17 ല്‍ പിശാചിന്‍റെ ഈ സ്വഭാവം വിവരിച്ചത് ഇങ്ങനെയാണ്. അവന്‍ മനുഷ്യനോട് 'നീ നിഷേധിയാവുക' എന്ന് പറയുകയും അങ്ങനെ അവന്‍ നിഷേധിയായപ്പോള്‍ ഞാന്‍ നിന്നോടുള്ള ബന്ധത്തില്‍ നിന്ന് മോചിതനാണ്, നിശ്ചയം ഞാന്‍ സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിനെ ഭയപ്പെടുന്നു എന്ന് പറയുകയും അങ്ങനെ അവര്‍ രണ്ടുപേരുടെയും (മനുഷ്യന്‍റെയും ജിന്നുകൂട്ടുകാരനായ പിശാചിന്‍റെയും) പരിണിതി അ വര്‍ രണ്ടുപേരും നരകക്കുണ്ഠത്തില്‍ ശാശ്വതരായിത്തീര്‍ന്നു എന്നതുമാണ്, അതാണ് അക്രമികള്‍ക്കുള്ള പ്രതിഫലം. 43: 36-39 ല്‍, ആരാണോ അദ്ദിക്റിനെ അവഗണിച്ച് ജീവിക്കുന്നത്, അവന് നാം പിശാചില്‍ നിന്നുള്ള ഒരു ജിന്നുകൂട്ടുകാരനെ ഏല്‍പിച്ചുകൊടുക്കുന്നതാണ്. ജിന്നുകൂട്ടുകാരന്‍ അവനെ നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റില്‍ നി ന്ന് തടയുന്നതാണ്. എന്നാല്‍ മനുഷ്യര്‍ കണക്കുകൂട്ടുന്നു അവര്‍ സന്‍മാര്‍ഗത്തിലാണ് ച രിക്കുന്നതെന്ന്. അത്തരം ഒരാള്‍ നമ്മുടെ അടുക്കലേക്ക് വന്നാല്‍ മനുഷ്യന്‍ അവന്‍റെ ജി ന്നുകൂട്ടുകാരനോട് പറയുന്നതാണ്: "ഓ, എനിക്കും നിനക്കുമിടയില്‍ രണ്ട് ഉദയസ്ഥാനങ്ങളുടെ അകലം ഉണ്ടായിരുന്നുവെങ്കില്‍! നീ എത്ര ദുഷിച്ച കൂട്ടുകാരന്‍!" "നിങ്ങള്‍ നിങ്ങളോടുതന്നെ അക്രമം കാണിച്ചതിനാല്‍ നിങ്ങള്‍ക്ക് പരസ്പരം ഉപകാരപ്പെടുകയില്ല, അ തുകൊണ്ട് നിങ്ങള്‍ ശിക്ഷയില്‍ പങ്കുചേരുക" എന്ന് പറഞ്ഞിട്ടുണ്ട്. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, സത്യമായ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാ റ്റി നാഥനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവന്‍ മാത്രമേ സര്‍വസ്വം നാഥന് സമര്‍പ്പിച്ചുകൊ ണ്ട് മരണപ്പെടുകയുള്ളൂ എന്ന് 3: 102 ല്‍ വിവരിച്ചിട്ടുണ്ട്. മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും മരണസമയത്ത് അവരു ടെ ആത്മാവിനെതിരെ നിശ്ചയം അവര്‍ കാഫിറുകള്‍ തന്നെയായിരുന്നു എന്ന് സാക്ഷ്യം വഹിക്കുന്ന രംഗം 7: 37 ല്‍ വിവരിച്ചിട്ടുണ്ട്. 14: 22 ല്‍, പിശാച് പരലോകത്ത് വിധി കഴിഞ്ഞശേഷം വന്നുപറയുന്നതാണ്: അല്ലാഹു നിങ്ങളോട് യഥാര്‍ത്ഥ വാഗ്ദത്തം ചെയ്തു, ഞാനും നിങ്ങളോട് വാഗ്ദത്തം ചെയ്തു, അപ്പോള്‍ ഞാന്‍ ചെയ്ത വാഗ്ദത്തമിതാ ലം ഘിച്ചിരിക്കുന്നു, എനിക്ക് നിങ്ങളില്‍ ഒരു അധികാരവും-നിങ്ങളെയൊന്നു വിളിച്ചു നോക്കുക എന്നല്ലാതെ-ഉണ്ടായിരുന്നില്ല, അപ്പോള്‍ നിങ്ങള്‍ എന്‍റെ വിളിക്ക് ഉത്തരം നല്‍കി, അ തുകൊണ്ട് നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക, ഞാന്‍ നിങ്ങളുടെ രക്ഷകനൊന്നുമല്ല, നിങ്ങള്‍ എന്‍റെയും രക്ഷകരല്ല, ഭൗതികലോക ത്തുവെച്ച് നിങ്ങള്‍ എന്നെ പങ്കാളിയായി വരിച്ചത് ഞാനിതാ നിഷേധിക്കുന്നു, നിശ്ചയം ഗ്രന്ഥം കിട്ടിയിട്ട് തള്ളിപ്പറയുന്ന അക്രമികള്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത് എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം ഓരോരുത്തരും നാലാം ഘട്ടമായ ഐ ഹികലോകത്തുവെച്ച് പണിയുന്നതാണ്, അല്ലാതെ നരകത്തിലായതിന് ആരെയും-പി ശാചിനെത്തന്നെയും-കുറ്റപ്പെടുത്താന്‍ സാധ്യമല്ല എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ഈ സൂക്തം. അദ്ദിക്ര്‍ കൊണ്ട് ജീവിതലക്ഷ്യം സാക്ഷാത്കരിക്കലാണ് വിശ്വാസിയുടെ കടമ. 3: 136, 182; 4: 117-121 വിശദീകരണം നോക്കുക.