( അൽ അന്‍ഫാല്‍ ) 8 : 49

إِذْ يَقُولُ الْمُنَافِقُونَ وَالَّذِينَ فِي قُلُوبِهِمْ مَرَضٌ غَرَّ هَٰؤُلَاءِ دِينُهُمْ ۗ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَإِنَّ اللَّهَ عَزِيزٌ حَكِيمٌ

കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ള വരും ഇക്കൂട്ടരെ ഇവരുടെ ദീന്‍ വഞ്ചിച്ചിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടിരു ന്ന സന്ദര്‍ഭവും ഓര്‍ക്കേണ്ടതാണ്, എന്നാല്‍ ആരെങ്കിലും അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു അജയ്യനായ യുക്തിജ്ഞനാകുന്നു.

മദീനയിലെ കപടവിശ്വാസികളും ഭൗതിക ജീവിതവിഭങ്ങളില്‍ ആകൃഷ്ടരായി അ ല്ലാഹുവിനെ വിസ്മരിച്ചവരും ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗം ബാധിച്ചവരും വിശ്വാസികളെ പരിഹസിച്ച് പറഞ്ഞതാണിത്. എല്ലാ പ്രവാചകന്മാരുടെയും കാലത്തുള്ള കപടവിശ്വാസികളും അവരുടെ അനുയായികളായ ഹൃദയത്തില്‍ രോഗമുള്ളവരും അവരുടെ സംഘബലത്തില്‍ അഹങ്കരിക്കുന്നവരും അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒന്നായ വിശ്വാസിയെ കളവ് പറയുന്ന ഒറ്റയാന്‍ എന്ന് പരിഹസിക്കുന്നവരുമാണെന്ന് 19: 73-74; 54: 25; 72: 24; 83: 29 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ കരുതുന്നത് അവരാണ് സ്വര്‍ഗത്തിന്‍റെ അവകാശികള്‍ എന്നാണ്. എന്നാല്‍ അവരില്‍ നിന്നുള്ള ഓ രോ വിഭാഗത്തെയും നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തിവെച്ചിട്ടുണ്ടെന്ന് 15: 44 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. ഇത്തരം തെമ്മാടികളായ കെട്ടജനത അ ദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മാത്രമല്ല, പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇ തര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ അത് നല്‍കുന്നതിന് തടസ്സം നില്‍ക്കുന്നവരുമാണ്. അതുവഴി അവര്‍ അവരെത്തന്നെയല്ലാതെ നശിപ്പിക്കുന്നില്ല, എന്നാല്‍ അത് അവര്‍ തിരിച്ചറിയുന്നില്ല എന്ന് 6: 25-26 ല്‍ വിവരിച്ചിട്ടുണ്ട്. ആത്മാവിനെ പരിഗണിക്കാ ത്ത ഇത്തരം മനുഷ്യപ്പിശാചുക്കളും അവരുടെ അനുയായികളും സ്വര്‍ഗത്തിലേക്ക് തിരിച്ച് പോകാനുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നതിനാല്‍ വധിക്കപ്പെട്ടവരാണെന്ന് ഫുജ്ജാറുകളായ അവര്‍ 80: 17 ല്‍ വായിച്ചിട്ടുള്ളതാണ്. 

48: 6 ല്‍, പ്രവാചകന്‍റെ കാലത്ത് വിശ്വാസികള്‍ക്ക് മക്കാവിജയം നല്‍കിയതും ഇനി ഈസാ രണ്ടാമത് വന്നശേഷം ലോകവിജയം നല്‍കുന്നതുമെല്ലാം കപടവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേ ര്‍ക്കുന്ന പുരുഷന്‍മാരെയും സ്ത്രീകളെയും ശിക്ഷിക്കുന്നതിന് വേണ്ടിയാണ്-അവര്‍ അ ല്ലാഹുവിനെക്കുറിച്ച് ഏറ്റവും ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്നവരാണ്, അവരുടെമേല്‍ തന്നെയാണ് ഏറ്റവും ദുഷിച്ച പരിണിതിയുള്ളത്-അല്ലാഹുവിന്‍റെ കോപം അവരുടെ മേ ല്‍ വര്‍ഷിക്കുകയും അവന്‍ അവരെ ശപിക്കുകയും അവര്‍ക്ക് നരകക്കുണ്ഠം ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു, എത്ര മോശപ്പെട്ട മടക്കസ്ഥലം എന്ന് പറഞ്ഞിട്ടുണ്ട്. സൂ ക്തത്തില്‍ പറഞ്ഞ തങ്ങളുടെ ഹൃദയങ്ങളില്‍ സംശയമാകുന്ന രോഗമുള്ളവര്‍ 9: 68, 73; 66: 9 സൂക്തങ്ങളില്‍ പറഞ്ഞ കുഫ്ഫാറുകളും 33: 73; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞ അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന മുശ്രിക്കുകളുമാണ്. 1: 7 ല്‍ പറഞ്ഞ വഴിപിഴച്ചവരും 4: 140; 33: 1, 48; 41: 29 സൂക്തങ്ങളില്‍ പറഞ്ഞ കാഫിറുകളുമാണ് അവര്‍. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനാ നേതാക്ക ളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമാണ് ഇന്ന് ഈ രണ്ടുകൂട്ടര്‍. അ പ്പോള്‍ വിശ്വാസികള്‍ 1: 7 വായിക്കുമ്പോള്‍ ഈ രണ്ടുകൂട്ടരിലും ഉള്‍പ്പെടുത്തരുതേ എന്നാണ് മനസ്സില്‍ കരുതേണ്ടത്. അദ്ദിക്റിനെ മൂടിവെച്ചുകൊണ്ട് മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്ന ഈ രണ്ടൂകൂട്ടരും ഈസാ രണ്ടാമത് വന്നാല്‍ വധിക്കപ്പെടുകയും 33: 60-61 ന്‍റെ കല്‍പന നടപ്പിലാക്കപ്പെടുകയും ചെയ്യും. 2: 165-167; 3: 154-156; 7: 176 വിശീദകരണം നോക്കുക.