( അൽ അന്‍ഫാല്‍ ) 8 : 52

كَدَأْبِ آلِ فِرْعَوْنَ ۙ وَالَّذِينَ مِنْ قَبْلِهِمْ ۚ كَفَرُوا بِآيَاتِ اللَّهِ فَأَخَذَهُمُ اللَّهُ بِذُنُوبِهِمْ ۗ إِنَّ اللَّهَ قَوِيٌّ شَدِيدُ الْعِقَابِ

ഫിര്‍ഔന്‍ പ്രഭൃതികളെപ്പോലെയും അവര്‍ക്ക് മുമ്പുള്ളവരെപ്പോലെയും, അവ ര്‍ അല്ലാഹുവിന്‍റെ ആയത്തുകളെക്കൊണ്ട് നിഷേധിക്കുന്നവരായി, അപ്പോള്‍ അല്ലാഹു അവരുടെ പാപങ്ങളുടെ പേരില്‍ അവരെ പിടികൂടി, നിശ്ചയം അല്ലാ ഹു ശക്തനായ കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ്.

ഫിര്‍ഔനിനെയും നംറൂദിനെയുമെല്ലാം അവര്‍ സത്യം അറിഞ്ഞ് മൂടിവെക്കുന്ന ക പടവിശ്വാസികളായ തെമ്മാടികളായപ്പോഴാണ് നശിപ്പിച്ചിട്ടുള്ളത് എന്ന് 2: 57; 3: 91; 6: 47 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഈ സൂക്തത്തില്‍ പറഞ്ഞ ആയത്തുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത് ഫിര്‍ഔന്‍ പ്രഭൃതികളുടെ കാര്യത്തില്‍ 7: 133 ല്‍ വിവരിച്ച ദൃഷ്ടാന്തങ്ങളാണ്. ഇന്ന് 41: 41-42 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അജയ്യഗ്രന്ഥമായ അദ്ദിക്റാണ് നാഥന്‍റെ ദൃഷ്ടാന്തം. നാഥന്‍റെ ദൃഷ്ടാന്തങ്ങളെ മൂടിവെച്ച് എല്ലാവരും തെമ്മാടികളാവുമ്പോഴാണ് അല്ലാഹു ഏത് ജനതയെയും നശിപ്പിക്കുക. 6: 158 ല്‍ വിവരിച്ച പ്രകാരം അ ന്ത്യനാളിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളില്‍ ഒന്ന് സംഭവിച്ചാല്‍ ഒരു ആത്മാവി നും വിശ്വാസം സ്വീകരിക്കല്‍ ഉപകാരപ്പെടുകയോ അവരില്‍ നിന്ന് പ്രായശ്ചിത്തം സ്വീ കരിക്കപ്പെടുകയോ ഇല്ല. 2: 99; 6: 133; 8: 33 വിശദീകരണം നോക്കുക.