( അൽ അന്‍ഫാല്‍ ) 8 : 51

ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِلْعَبِيدِ

അത് നിങ്ങളുടെ കൈകള്‍ നിങ്ങള്‍ക്കുവേണ്ടി ഒരുക്കിവെച്ചതാണ്, നിശ്ചയം അല്ലാഹു അവന്‍റെ അടിമകളോട് അല്‍പം പോലും അനീതി കാണിക്കുന്നവ നല്ലതന്നെ.

22: 10 ഇതേ ആശയത്തിലുള്ളതാണ്. 59: 18 ല്‍, വിശ്വാസികളെ വിളിച്ച് ഓരോരു ത്തരും നാളേക്കുവേണ്ടി എന്താണ് ഒരുക്കിവെച്ചിട്ടുള്ളതെന്ന് നോക്കിക്കാണുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, അല്ലാഹു നിങ്ങളുടെ പ്രവര്‍ത്തനങ്ങളെല്ലാം വലയം ചെയ്ത ത്രികാലജ്ഞാനി തന്നെയാണ് എന്ന് പറഞ്ഞിട്ടുണ്ട്. സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധവഴികളും അടങ്ങിയ അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ വെച്ചുതന്നെ എല്ലാവര്‍ക്കും പഠിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് അവന് നല്‍കപ്പെട്ട എല്ലാ അനുഗ്രഹങ്ങളും ഉപയോഗപ്പെടുത്തി നാലാം ഘട്ടമായ ഇവിടെവെച്ച് ഏഴാം ഘട്ടത്തിലേക്കുവേണ്ടി സ്വര്‍ഗം സമ്പാദിക്കുന്നതിനുവേണ്ടിയാണ്. എന്നാല്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ട കപടവിശ്വാസികളും പ്രജ്ഞയറ്റ അവരുടെ അനുയായികളും ത്രികാലജ്ഞാനമായ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട്, 2: 281, 286; 3: 30, 136 സൂക്തങ്ങളെ അവഗണിച്ചുകൊണ്ട് ഇവിടെ നരകക്കുണ്ഠമാണ് സ മ്പാദിച്ചുകൊണ്ടിരിക്കുന്നത്. എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും നരകത്തിലേക്കോ സ്വര്‍ഗ്ഗത്തിലേക്കോ ആക്കുന്നവനല്ല. 2: 94-95; 3: 181-182; 5: 48; 9: 80-82 വി ശദീകരണം നോക്കുക.