الَّذِينَ عَاهَدْتَ مِنْهُمْ ثُمَّ يَنْقُضُونَ عَهْدَهُمْ فِي كُلِّ مَرَّةٍ وَهُمْ لَا يَتَّقُونَ
അവരില്‍ നിന്നുള്ളവര്‍ നിന്നോട് കരാറുകള്‍ ചെയ്യുകയും പിന്നെ എല്ലാ പ്രാവശ്യവും അവരുടെ കരാറുകള്‍ ലംഘിക്കുകയും ചെയ്യുന്നവരാണ്, അവര്‍ സൂക്ഷ് മത പാലിക്കുന്നവരുമല്ല.
പ്രവാചകന്‍റെ കാലത്തുള്ള മദീനയിലുള്ള ജൂതരുടെയും മക്കാമുശ്രിക്കുകളുടെയും ഇത്തരം കപടസ്വഭാവങ്ങള്‍ ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളിലാണ് കാണപ്പെടുന്നത് എന്ന് 3: 7; 48: 6; 98: 6 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. വായപൊളിച്ചാല്‍ നുണപറയുക, വാഗ്ദത്തം ചെയ്താല്‍ ലംഘിക്കുക, വിശ്വസിച്ചാല്‍ വഞ്ചിക്കുക തുടങ്ങി യവ അവരുടെ പ്രത്യക്ഷമായ സ്വഭാവങ്ങളാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. 16: 91 ല്‍, അല്ലാഹുവിനെ മുന്‍നിര്‍ത്തിക്കൊണ്ട് ചെയ്യുന്ന ഉടമ്പടികള്‍ നിങ്ങള്‍ പൂര്‍ത്തിയാക്കുക, അല്ലാഹുവിനെ സാക്ഷിയാക്കിക്കൊണ്ടുള്ള പ്രതിജ്ഞകള്‍ ലംഘിക്കുകയുമരുത്, അതില്‍ അല്ലാഹുവിനെ നിങ്ങള്‍ മേല്‍നോട്ടക്കാരനാക്കിയിട്ടുണ്ടല്ലോ, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അറിയുന്നുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. എന്നാല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ വിസ്മരിച്ച് 2: 168-169; 6: 55 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം പിശാചി നെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരുമാണ്. 2: 26-27; 3: 75; 17: 34 വിശദീകരണം നോക്കുക.