( അൽ അന്‍ഫാല്‍ ) 8 : 55

إِنَّ شَرَّ الدَّوَابِّ عِنْدَ اللَّهِ الَّذِينَ كَفَرُوا فَهُمْ لَا يُؤْمِنُونَ

നിശ്ചയം അല്ലാഹുവിന്‍റെ അടുക്കല്‍ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേ റിയവര്‍ കാഫിറുകളായവരാണ്, അപ്പോള്‍ അവര്‍ വിശ്വാസികളാവുകയുമില്ല.

വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് സ്വയം ഉപയോഗപ്പെടുത്തുകയോ ഇതര ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍ കുകയോ ചെയ്യാത്തവരാണ് കാഫിറുകള്‍. അവര്‍ തന്നെയാണ് 6: 38 ല്‍ വിവരിച്ച പ്രകാ രം അല്ലാഹുവിന്‍റെ അടുക്കല്‍ ആയിരം സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവരും. അവര്‍ 18: 101; 20: 14 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ ദിക്രീ എന്ന ഗ്രന്ഥമായ അദ്ദിക്ര്‍ കാഴചയുണ്ടായിട്ടും കാണാത്തവരും കേള്‍വിയുണ്ടായിട്ടും കേള്‍ക്കാത്തവരുമായതിനാല്‍ നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകളാണ്. 2: 24; 5: 10; 8: 22 വിശദീകരണം നോക്കുക.