( അൽ അന്‍ഫാല്‍ ) 8 : 57
فَإِمَّا تَثْقَفَنَّهُمْ فِي الْحَرْبِ فَشَرِّدْ بِهِمْ مَنْ خَلْفَهُمْ لَعَلَّهُمْ يَذَّكَّرُونَ
അപ്പോള്‍ അവരെ നിങ്ങള്‍ യുദ്ധത്തില്‍ നേരിടുന്ന പക്ഷം അവര്‍ക്ക് പുറകിലു ള്ളവരെക്കൂടി വിരട്ടിയോടിക്കുന്ന വിധത്തില്‍ വകവരുത്തുക, അവര്‍ ഓര്‍മിക്കുന്നവര്‍ തന്നെയാകണമെന്നതിനുവേണ്ടി.
ഇന്ന് യുദ്ധമോ വധമോ ഇല്ല, അപ്പോള്‍ വാക്കുകളും കരാറുകളും പാലിക്കാത്ത ക പടവിശ്വാസികളോടും കുഫ്ഫാറുകളോടും ഹൃദയത്തില്‍ തുളച്ച് കയറുന്ന വിധത്തിലു ള്ള വാക്കുകള്‍ പറയാനാണ് ഒറ്റപ്പെട്ട വിശ്വാസിയോട് 3: 119; 4: 63 എന്നീ സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുള്ളത്. അതുതന്നെയാണ് 25: 52 ന്‍റെ കല്‍പനയനുസരിച്ച് അദ്ദിക്ര്‍ കൊണ്ടുള്ള ജിഹാദും. 3: 139; 22: 77-78 വിശദീകരണം നോക്കുക.