( അൽ അന്‍ഫാല്‍ ) 8 : 59

وَلَا يَحْسَبَنَّ الَّذِينَ كَفَرُوا سَبَقُوا ۚ إِنَّهُمْ لَا يُعْجِزُونَ

കാഫിറുകളായവര്‍ മുന്‍കടക്കുന്നവരാകുമെന്ന് അവര്‍ കണക്ക് കൂട്ടേണ്ടതുമില്ല, നിശ്ചയം അവര്‍ അതിജയിക്കപ്പെടുന്നവരാവുകയില്ല.

സ്വര്‍ഗ്ഗത്തിലേക്കുള്ള ടിക്കറ്റായ അദ്ദിക്റിനെ മൂടിവെക്കുന്ന വിചാരണയില്ലാതെ ന രകക്കുണ്ഠത്തിലേക്ക് മുന്‍കടക്കുന്ന കപടവിശ്വാസികള്‍ വിശ്വാസികളെ ഇവിടെവെച്ച് അതിജയിക്കുമെന്ന് കണക്കുകൂട്ടേണ്ടതില്ല. വിശ്വാസികള്‍ 32: 4 ന്‍റെ കല്‍പന അംഗീകരി ച്ചു കൊണ്ട് പ്രപഞ്ചനാഥനെക്കൂടാതെ സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരുമില്ല എന്ന് ലോകര്‍ക്ക് പരിചയപ്പെടുത്തുന്നതിനുവേണ്ടി അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചുകൊടുക്കാന്‍ ശ്രമിക്കുന്നവരാണെങ്കില്‍ കപടവിശ്വാസികളായ കാഫിറുകള്‍ 9: 32 ല്‍ വിവരിച്ച പ്രകാരം പ്രകാശമായ അദ്ദിക്റിനെ അവരുടെ വായകൊണ്ട് ഊതിക്കെടുത്താന്‍ ശ്രമിക്കുന്നവരാണ്. 

 സത്യം വന്നുകഴിഞ്ഞു, മിഥ്യ ഉടയുകയും ചെയ്തു, നിശ്ചയം മിഥ്യ ഉടയാനുള്ളത് തന്നെയാണ് എന്ന് 17: 81 ല്‍ പറഞ്ഞിട്ടുണ്ട്. സത്യം വന്നുകഴിഞ്ഞു, മിഥ്യ ആരംഭിക്കുകയോ ആവര്‍ത്തിക്കുകയോ ഇല്ല എന്ന് ഫുജ്ജാറുകളോട് പറയാന്‍ പ്രവാചകനും വിശ്വാസികളും 34: 49 ലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. സത്യം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. അത് നാഥനില്‍ നിന്നുള്ളതാണെങ്കില്‍ മിഥ്യ പിശാചില്‍ നിന്നുള്ളതുമാണ്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റില്‍ ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ മിഥ്യയൊന്നും കടന്നുകൂടുകയില്ല, അതിന്‍റെ സൂക്ഷിപ്പ് പ്രപഞ്ചനാഥന്‍ തന്നെ ഏറ്റെടുത്തതാണ് കാരണം. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുക ള്‍ അദ്ദിക്റിനെ മൂടിവെച്ചും തള്ളിപ്പറഞ്ഞും കൊണ്ട് 29 കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ മിഥ്യാഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരാണ്. 4: 140 ല്‍ വിവരിച്ച പ്രകാരം നാഥന്‍ അവരെ മുഴുവനും നരകക്കുണ്ഠത്തില്‍ ഒരുമിച്ചുകൂട്ടുന്നതാണ്. ഏറ്റവും നല്ല ഗ്രന്ഥമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളില്‍ നിന്നുള്ള ഏതൊരുവനോടും മരണസമയത്ത് നാഥന്‍ 'നീ കാഫിറുകളി ല്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന പറയുമെന്ന് 39: 58-59 ല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 3: 176-180; 4: 145-146; 7: 40-41 വിശദീകരണം നോക്കുക.