وَإِمَّا تَخَافَنَّ مِنْ قَوْمٍ خِيَانَةً فَانْبِذْ إِلَيْهِمْ عَلَىٰ سَوَاءٍ ۚ إِنَّ اللَّهَ لَا يُحِبُّ الْخَائِنِينَ
നിങ്ങള്‍ ഒരു ജനതയില്‍ നിന്ന് വഞ്ചനയെ ഭയപ്പെടുകയാണെങ്കില്‍ അപ്പോള്‍ അവരുമായുള്ള കരാറിനെ ഇരുകൂട്ടരും അറിയുന്ന വിധത്തില്‍ അവര്‍ക്ക് മുമ്പി ലേക്ക് എറിഞ്ഞുകൊടുക്കുക, നിശ്ചയം വഞ്ചകന്മാരെ അല്ലാഹു ഇഷ്ടപ്പെടു ന്നില്ല.
ഈ സൂക്തമനുസരിച്ച് വിശ്വാസികള്‍ അവരുമായി ഉടമ്പടിചെയ്ത ഒരു ജനതയി ല്‍ നിന്ന് വഞ്ചന ആശങ്കിക്കുകയാണെങ്കില് അവരുമായുള്ള കരാര്‍ മുറിച്ച് കളയാവുന്നതല്ല. കാരണം ഊഹത്തെ പിന്‍പറ്റുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല. എന്നാല്‍ വ്യക്തമായ വഞ്ചനക്ക് തെളിവ് ലഭിച്ചാല്‍ അവരുമായി ഉടമ്പടി നിലനിര്‍ത്തുന്നതും വി ശ്വാസികള്‍ക്ക് യോജിച്ചതല്ല. ആരെങ്കിലും ഒരു ജനതയുമായി ഉടമ്പടിയിലാണെങ്കില് കാലാവധി കഴിയുന്നതുവരെ അതിന്റെ കെട്ടഴിക്കരുത്, അതല്ലെങ്കില്‍ പരസ്പരം അറി ഞ്ഞുകൊണ്ട് ഉടമ്പടി അവരിലേക്ക് എറിഞ്ഞുകൊടുക്കണം എന്ന് പ്രപഞ്ചനാഥന് അവ ന്റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഹിജ്റ 6-ാം വര്‍ഷം ഹുദൈബി യ്യായില് വെച്ച് ഖുറൈശികളും വിശ്വാസികളും തമ്മില്‍ ചെയ്ത കരാര്‍ ക്രമേണ അവര്‍ ലംഘിച്ചപ്പോള്‍ അവരുമായി ഇനി~ഒരു കരാറില്ല എന്ന് 9: 1 പ്രകാരം അല്ലാഹുവിന്റെയും അവന്റെ പ്രവാചകന്റെയും ഭാഗത്തുനിന്നുള്ള വിമുക്തി പ്രഖ്യാപനമുണ്ടായി. നുഴഞ്ഞുകയറ്റമോ പതിയിരുന്നുള്ള ആക്രമണമോ അറിയിപ്പില്ലാതെ പെട്ടെന്നുള്ള ആക്രമണമോ ചാവേര്‍ ബോംബാക്രമണമോ മാരണം, മന്ത്രം തുടങ്ങിയ ക്ഷുദ്രപ്രവര്ത്തനങ്ങളോ ഒന്നും തന്നെ ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകന്റെ കാലത്തെ ജൂതരുടെ ഇത്തരം സ്വഭാവങ്ങളെല്ലാം ഇന്ന് കപടവിശ്വാസികള്‍ ഏറ്റെടുത്ത് നടത്തുകയാണ്. അവരെക്കുറിച്ച് 59: 14 ല്‍, ഭദ്രമായ കോട്ടകൊത്തളങ്ങള്ക്കുള്ളിലായിക്കൊണ്ടോ ചുമരുകള്‍ക്ക് പിന്നില്‍ മറ ഞ്ഞുനിന്നുകൊണ്ടോ അല്ലാതെ പ്രത്യക്ഷമായി അവര്‍ നിങ്ങളോട് ഒറ്റക്കെട്ടായി യുദ്ധം ചെയ്യുകയില്ല, അവര്‍ക്കിടയില്‍ പരസ്പരമുള്ള വിദ്വേഷം അതികഠിനമാണ്, അവര്‍ ഒറ്റ ക്കെട്ടാണെന്ന് നിങ്ങള്‍ കരുതുന്നുവെങ്കിലും അവരുടെ ഹൃദയങ്ങള്‍ ഛിന്നഭിന്നമാണ്, അവര്‍ ചിന്തയില്ലാത്ത ഒരു ജനതയായതുകൊണ്ടാണത് എന്ന് പറഞ്ഞിട്ടുണ്ട്. ഇന്ന് ലോ കത്തെവിടെയും തീവ്രവാദ പ്രവര്‍ത്തനങ്ങളിലും വഞ്ചനകളിലും ചാവേര്‍ ആക്രമണങ്ങളിലുമെല്ലാം മുന്‍പന്തിയിലുള്ളത് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായത് അദ്ദിക്റിനെ തള്ളിപ്പറയുകവഴി അവര്‍ ജീവിതലക്ഷ്യം നഷ്ടപ്പെട്ടവരായതുകൊണ്ടാണ്. 4: 91, 105-113; 8: 22 വിശദീകരണം നോക്കുക.