( അൽ അന്‍ഫാല്‍ ) 8 : 60

وَأَعِدُّوا لَهُمْ مَا اسْتَطَعْتُمْ مِنْ قُوَّةٍ وَمِنْ رِبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّهِ وَعَدُوَّكُمْ وَآخَرِينَ مِنْ دُونِهِمْ لَا تَعْلَمُونَهُمُ اللَّهُ يَعْلَمُهُمْ ۚ وَمَا تُنْفِقُوا مِنْ شَيْءٍ فِي سَبِيلِ اللَّهِ يُوَفَّ إِلَيْكُمْ وَأَنْتُمْ لَا تُظْلَمُونَ

അവര്‍ക്കെതിരില്‍ നിങ്ങള്‍ കഴിയുന്നത്ര ശക്തി സംഭരിക്കുകയും സുസജ്ജമാ യ കുതിരപ്പടയെ ഒരുക്കിനിര്‍ത്തുകയും ചെയ്യുവിന്‍, അതുവഴി അല്ലാഹുവിന്‍റെ യും നിങ്ങളുടെയും ശത്രുക്കളെ ഭയപ്പെടുത്താം, അവരെക്കൂടാതെ ഇപ്പോള്‍ നി ങ്ങള്‍ക്ക് അറിഞ്ഞുകൂടാത്തതും അല്ലാഹുവിന് അറിയുന്നതുമായ മറ്റു ശത്രുക്കളെയും; അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ ചെലവഴിക്കുന്നതെന്തും നി ങ്ങളിലേക്ക് പൂര്‍ണ്ണമായി തിരിച്ചുനല്‍കപ്പെടുന്നതാകുന്നു, നിങ്ങള്‍ ഒരിക്കലും അനീതി കാണിക്കപ്പെടുന്നവരാവുകയില്ല.

17: 64 ല്‍, തന്‍റെ ശബ്ദം കൊണ്ടും കാലാള്‍പ്പട, കുതിരപ്പട എന്നിവകൊണ്ട് മനുഷ്യര്‍ക്കെതിരെ നയിച്ചുകൊണ്ടും അവരുടെ സമ്പത്തിലും സന്താനങ്ങളിലും പങ്കുചേര്‍ ന്നുകൊണ്ടും അവരോട് മോഹന വാഗ്ദാനങ്ങള്‍ ചെയ്തുകൊണ്ടും നിനക്ക് സാധിക്കു മെങ്കില്‍ അവരെ വഴിപിഴപ്പിക്കാമെന്ന് അല്ലാഹു പിശാചിന് വരം കൊടുത്തതായി പറഞ്ഞി ട്ടുണ്ട്. എന്നാല്‍ അദ്ദിക്റിനെ മുറുകെപ്പിടിച്ച് നിലകൊണ്ട് നാഥനില്‍ ഭരമേല്‍പിക്കുന്ന വി ശ്വാസിയില്‍ പിശാചിന് യാതൊരു സ്വാധീനവുമില്ല എന്ന് 16: 98-99 ല്‍ പറഞ്ഞിട്ടുണ്ട്. ഇ ന്ന് ലോകത്തെവിടെയും വിശ്വാസികളുടെ ഒരു സംഘമില്ലാത്തതിനാല്‍ യുദ്ധമോ വധമോ ഇല്ല. മറിച്ച് അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അ ജയ്യഗ്രന്ഥമായ 'അദ്ദിക്ര്‍ കൊണ്ട്' അധികരിച്ച ജിഹാദ് ചെയ്യാനാണ് 9: 73 ലൂടെ കല്‍പി ച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരി ക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 2: 62; 3: 133-136; 8: 46 വിശദീകരണം നോക്കുക.