( അൽ അന്‍ഫാല്‍ ) 8 : 61

وَإِنْ جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ

ഇനി അവര്‍ സന്ധിയിലേക്കും സമാധാനത്തിലേക്കും ചായുന്നുവെങ്കില്‍ അപ്പോ ള്‍ നീയും അതിന് തയ്യാറാവുക, നീ അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുക, നിശ്ചയം അവന്‍ എല്ലാം കേള്‍ക്കുന്ന സര്‍വ്വജ്ഞാനി തന്നെയാണ്.

ഫുജ്ജാറുകളായ കാഫിറുകളെ നീ സന്മാര്‍ഗമായ അദ്ദിക്റിലേക്ക് വിളിച്ചാല്‍ അവ ര്‍ നിന്‍റെ വിളി കേള്‍ക്കുകയില്ല, അവര്‍ നിന്നെ തുറിച്ചുനോക്കുന്നതായി നിനക്ക് കാ ണാം, എന്നാല്‍ അവര്‍ ഉള്‍ക്കാഴ്ച ഉള്ളവരാവുകയില്ല. നീ വിടുതി സ്വീകരിക്കുക, നീതി കൊണ്ട് കല്‍പിക്കുക, വിഡ്ഢികളെ അവഗണിക്കുകയും ചെയ്യുക എന്ന് 7: 198-199 ല്‍ പ റഞ്ഞിട്ടുണ്ട്. 5: 67 ല്‍ വിവരിച്ച പ്രകാരം നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിച്ചുകൊടുത്ത് കാഫിറുകളായ ജനതയില്‍ ഉള്‍പ്പെടാതിരിക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിട്ടുണ്ട്. 3: 196-197; 4: 90 വിശദീകരണം നോക്കുക.