وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنْفَقْتَ مَا فِي الْأَرْضِ جَمِيعًا مَا أَلَّفْتَ بَيْنَ قُلُوبِهِمْ وَلَٰكِنَّ اللَّهَ أَلَّفَ بَيْنَهُمْ ۚ إِنَّهُ عَزِيزٌ حَكِيمٌ
അവന്‍ വിശ്വാസികളുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുകയുണ്ടായി, നീ ഭൂമിയി ലുള്ളതെല്ലാം ചെലവഴിച്ചിരുന്നുവെങ്കിലും അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കാന്‍ നിനക്ക് കഴിയുമായിരുന്നില്ല, പക്ഷേ അല്ലാഹു അവര്‍ക്കിടയില്‍ ഇണ ക്കവും ഐക്യവുമുണ്ടാക്കി, നിശ്ചയം അവന്‍ അജയ്യനായ യുക്തിജ്ഞനാകുന്നു.
ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ സ്വര്‍ഗത്തില്‍ നി ന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിരിക്കുന്ന 2: 256 ല്‍ പറഞ്ഞ പൊട്ടിപ്പോകാത്ത പാശമാണ്. ആ രാണോ അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയു ള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101; 4: 174-175; 5: 48 സൂക്തങ്ങളിലും; നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ലും പ റഞ്ഞിട്ടുണ്ട്. 35: 32 ല്‍ പറഞ്ഞ പ്രകാരം ഗ്രന്ഥം അനന്തരമെടുത്ത പ്രവാചകന്‍റെ ജനത യില്‍ നിന്ന് ആരാണോ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാത്തത്, അവന്‍ തെ മ്മാടിയാണ് എന്ന് 32: 18 ലും, അവന്‍ കാഫിറാണ് എന്ന് 64: 2 ലും പറഞ്ഞിട്ടുണ്ട്. ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഭൂമിയിലേക്ക് അവതരിപ്പിക്കുകവഴി ത്രികാലജ്ഞാനിയായ നാ ഥന്‍ നിഷ്പക്ഷവാനായിരിക്കുന്നു. അതുകൊണ്ട് അവന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കു ള്ള പാതയിലേക്കോ നരകത്തിലേക്കുള്ള വിഭിന്ന പാതകളിലേക്കോ നയിക്കുന്നില്ല. ഒ രാള്‍ക്കും രണ്ട് ഹൃദയങ്ങള്‍ നല്‍കിയിട്ടില്ല എന്ന് 33: 4 ല്‍ പറഞ്ഞതിന്‍റെ വിവക്ഷ ഒരാളി ല്‍ വിശ്വാസവും നിഷേധവും ഒരേസമയം സമ്മേളിക്കുകയില്ല എന്നാണ്. കപടവിശ്വാസികളും അവരുടെ അനുയായികളുമടങ്ങിയ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കള്‍ തന്നെയാണ് യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 ലും; അവരില്‍ നിന്നുള്ള ഓരോ വിഭാഗവും നരകക്കുണ്ഠത്തിലെ 7 കവാടങ്ങളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെക്കപ്പെട്ടവരാണെന്ന് 15: 44 ലും പറഞ്ഞിട്ടുണ്ട്.
ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള നബിമാരും പ്രവാചകന്മാരും വിശ്വാസിക ളും ചെയ്തുവരുന്ന, 7: 205-206 ല്‍ വിവരിച്ചിട്ടുള്ള തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം ചെയ്യാത്തതിനാല്‍ ഭൂമിയില്‍ നിന്നുള്ള മുഴുവന്‍ സ്വര്‍ണവും ലഭിച്ചിട്ട് തെണ്ടം നല്‍കിയാ ലും വിധിദിവസത്തെ വേദനാജനകമായ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയില്ല എന്ന് 3: 90-91; 5: 36 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട് ശപിക്കപ്പെട്ട കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെ ച്ചുപുലര്‍ത്തുന്നവരും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരുമാണെന്നും അവരോ ട് വാഗ്ദത്തം ചെയ്യപ്പെട്ടിട്ടുള്ളത് നരകക്കുണ്ഠത്തിലെ അഗ്നിയാണെന്നും 9: 67-68 ല്‍ വി വരിച്ചിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇത്തരം ഭ്രാന്തന്മാര്‍ മാലിന്യമാണെന്നും അപ്പോള്‍ അവരെ ശുദ്ധീകരിക്കാന്‍ സാധ്യമല്ലെന്നും ഇമാം മഹ്ദി ഇജാസില്‍ വരുന്നതോടെ അവര്‍ അവിടെനിന്ന് പുറത്താക്കപ്പെടുമെന്നും 7: 127, 137; 9: 28, 95 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 4: 1-2; 7: 203; 8: 2-4 വിശദീകരണം നോക്കുക.