وَإِنْ يُرِيدُوا أَنْ يَخْدَعُوكَ فَإِنَّ حَسْبَكَ اللَّهُ ۚ هُوَ الَّذِي أَيَّدَكَ بِنَصْرِهِ وَبِالْمُؤْمِنِينَ
ഇനി അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അപ്പോള്‍ നിശ്ചയം നിനക്ക് അല്ലാഹു മതി, അവന് തന്നെയാണ് നിന്നെ അവന്റെ സഹായം കൊ ണ്ടും വിശ്വാസികളെക്കൊണ്ടും ബലപ്പെടുത്തിയിട്ടുള്ളത്.
22: 40 ല്‍, അല്ലാഹുവിനെ സഹായിക്കുന്നവരെ അല്ലാഹു തിരിച്ച് സഹായിക്കു കതന്നെ ചെയ്യും, നിശ്ചയം അല്ലാഹു ശക്തവാനും അജയ്യനും തന്നെയാകുന്നു എന്നും, നിങ്ങള്‍ അല്ലാഹുവിനെ സഹായിക്കുകയാണെങ്കില്‍ അവന് നിങ്ങളെയും സഹായിക്കുന്നതും നിങ്ങളുടെ പാദങ്ങളും ഹൃദയങ്ങളും നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്റി ല്‍ ഉറപ്പിച്ചുനിര്ത്തുന്നതുമാണ് എന്ന് 47: 7 ലും പറഞ്ഞിട്ടുണ്ട്. ഇന്ന് അല്ലാഹുവിനെ സ ഹായിക്കല് പ്രപഞ്ചനാഥനായ അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതിനുവേണ്ടി അവന്റെ സംസാരമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കലാണ്. 2: 9-10; 3: 26-27; 4: 144 വിശദീകരണം നോക്കുക.