( അൽ അന്‍ഫാല്‍ ) 8 : 64

يَا أَيُّهَا النَّبِيُّ حَسْبُكَ اللَّهُ وَمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ

ഓ നബിയായിട്ടുള്ളവനേ, നിനക്ക് അല്ലാഹുമതി -വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റുന്നവരും.

'ഓ നബിയായിട്ടുള്ളവനേ, നിനക്കും വിശ്വാസികളില്‍ നിന്ന് നിന്നെ പിന്‍പറ്റുന്ന വര്‍ക്കും അല്ലാഹുമതി' എന്നും ഈ സൂക്തത്തിന് ആശയമാകാം. 12: 108 ല്‍, ഇതാണ് എ ന്‍റെ മാര്‍ഗ്ഗം, ഞാന്‍ നിങ്ങളെ അല്ലാഹുവിലേക്കാണ് വിളിക്കുന്നത്, ഞാനും എന്നെ പിന്‍പറ്റുന്നവരും ഒരു കാഴ്ചപ്പാടിലാണുള്ളത്, അല്ലാഹു ഏറ്റവും പരിശുദ്ധനാണ്, ഞാന്‍ അവനില്‍ ഒന്നിനെയും പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമല്ല എന്ന് പറയാന്‍ അല്ലാഹു പ്രവാചകനോടും വിശ്വാസിയോടും കല്‍പിച്ചിട്ടുണ്ട്. ഇന്ന് ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്ര്‍ ഒ രു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ എല്ലാവിധ ആപത്തുവിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അതിനെ മുറുകെപ്പിടിച്ചത്, അവന്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-103; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 28: 87 ല്‍, അല്ലാഹുവിന്‍റെ സൂ ക്തങ്ങള്‍ നിനക്ക് അവതരിക്കപ്പെട്ടതിനുശേഷം നിന്നെ അവയെത്തൊട്ട് ഒന്നും തടയാവുന്നതല്ല, നീ നിന്‍റെ നാഥനിലേക്ക് വിളിക്കുകയും ചെയ്യുക, നീ അവന്‍റെ അധികാരാവകാശങ്ങളില്‍ ഒന്നിനെയും പങ്കുചേര്‍ക്കരുത് എന്ന് അല്ലാഹു പ്രവാചകനോടും വിശ്വാസിക ളോടും പറഞ്ഞിട്ടുണ്ട്. പ്രവാചകനോടും അതുവഴി വിശ്വാസികളോടും കപടവിശ്വാസി കളെയും അവരുടെ അനുയായികളായ കാഫിറുകളെയും അനുസരിക്കരുത് എന്ന് 33: 1, 48 സൂക്തങ്ങളില്‍ കല്‍പിച്ചിട്ടുണ്ട്. 14: 30 പ്രകാരം അവരോട്, നിങ്ങള്‍ ഇവിടെ കുറച്ചുകാ ലം സുഖിച്ചുകൊള്ളുക, പിന്നെ നിശ്ചയം! നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ് എന്ന് പറയാന്‍ കല്‍പിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട വിശ്വാസി അജയ്യഗ്രന്ഥമായ അദ്ദിക്ര്‍ കൊ ണ്ട് കപടവിശ്വാസികളോടും കുഫ്ഫാറുകളോടും ജിഹാദ് ചെയ്യാന്‍ 9: 73; 66: 9 സൂക്തങ്ങളിലൂടെ കല്‍പിക്കപ്പെട്ടിട്ടുണ്ട്. അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാത്ത അറബി ഖുര്‍ആ ന്‍ വായിക്കുന്ന ഫുജ്ജാറുകളിലെ വിവിധ സംഘടനകളില്‍ പെട്ടവരാണ് യഥാര്‍ത്ഥ മുശ് രിക്കുകളെന്ന് 2: 221; 6: 14; 9: 5, 28; 30: 31-32; 33: 73; 48: 6; 98: 6 തുടങ്ങി 55 സ്ഥലങ്ങളില്‍ പറഞ്ഞിട്ടുണ്ട്. അവര്‍ 58: 19 ല്‍ പറഞ്ഞ കാഫിറായ പിശാചിന്‍റെ സംഘത്തില്‍പ്പെട്ടവരും അവന്‍റെ സങ്കേതമായ നരകക്കുണ്ഠത്തിലേക്ക് പോകേണ്ടവരുമാണ്. ഇത്തരം മുശ്രി ക്കുകളെയും കുഫ്ഫാറുകളെയും കണ്ടുമുട്ടുന്നിടത്തുവെച്ച് വധിച്ചുകളയണമെന്ന 9: 5, 123 സൂക്തങ്ങളുടെ കല്‍പന ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജ നവിഭാഗങ്ങളാല്‍ നടപ്പിലാക്കപ്പെടുന്നതാണ്. 2: 113; 4: 150-151; 5: 67 വിശദീകരണം നോക്കുക.