يَا أَيُّهَا النَّبِيُّ حَرِّضِ الْمُؤْمِنِينَ عَلَى الْقِتَالِ ۚ إِنْ يَكُنْ مِنْكُمْ عِشْرُونَ صَابِرُونَ يَغْلِبُوا مِائَتَيْنِ ۚ وَإِنْ يَكُنْ مِنْكُمْ مِائَةٌ يَغْلِبُوا أَلْفًا مِنَ الَّذِينَ كَفَرُوا بِأَنَّهُمْ قَوْمٌ لَا يَفْقَهُونَ
ഓ നബിയേ, വിശ്വാസികളെ യുദ്ധത്തിന് പ്രോത്സാഹിപ്പിക്കുക, നിങ്ങളില്‍ സ ഹനശീലരായ ഇരുപത് പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇരുന്നൂറ് പേരെ അതിജയി ക്കാവുന്നതാണ്, നിങ്ങളില്‍ അത്തരം നൂറ് പേരുണ്ടെങ്കില്‍ കാഫിറുകളിൽ നിന്നുള്ള ആയിരം പേരെ നിങ്ങള്‍ക്ക് അതിജയിക്കാം-എന്തുകൊണ്ടെന്നാല്‍ നി ശ്ചയം അവര്‍ ലക്ഷ്യബോധമില്ലാത്ത ഒരുജനതയാകുന്നു.
ജീവിതലക്ഷ്യം ഗ്രഹിക്കാത്ത ജനത നരകക്കുണ്ഠത്തില്‍ കുത്തിനിറക്കപ്പെടാന്‍ വിധിക്കപ്പെട്ടവരാണെന്ന് 7: 179 ല്‍ പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിന്‍റെ ആശയം അറിഞ്ഞിട്ട് മൂ ടിവെക്കുന്ന കപടവിശ്വാസികളും അദ്ദിക്ര്‍ എന്ത്, എന്തിന്, എന്തുകൊണ്ട് എന്നൊന്നും മ നസ്സിലാക്കാന്‍ അല്ലാഹു നല്‍കിയ ബുദ്ധിശക്തിയും കാഴ്ചയും കേള്‍വിയും ഉപയോഗപ്പെടുത്താത്ത പ്രജ്ഞയറ്റവരുമാണ് അവര്‍. കപടവിശ്വാസികളെക്കുറിച്ച് അവര്‍ യാഥാര്‍ ത്ഥ്യം ഗ്രഹിക്കാത്തവരാണെന്ന് 63: 3 ലും, കപടവിശ്വാസികള്‍ അല്ലാഹുവിനേക്കാള്‍ ഭ യപ്പെടുന്നത് വിശ്വാസികളെയാണെന്ന് 59: 13 ലും പറഞ്ഞിട്ടുണ്ട്. 2: 62; 3: 79-80; 6: 65 വി ശദീകരണം നോക്കുക.