( അൽ അന്‍ഫാല്‍ ) 8 : 66

الْآنَ خَفَّفَ اللَّهُ عَنْكُمْ وَعَلِمَ أَنَّ فِيكُمْ ضَعْفًا ۚ فَإِنْ يَكُنْ مِنْكُمْ مِائَةٌ صَابِرَةٌ يَغْلِبُوا مِائَتَيْنِ ۚ وَإِنْ يَكُنْ مِنْكُمْ أَلْفٌ يَغْلِبُوا أَلْفَيْنِ بِإِذْنِ اللَّهِ ۗ وَاللَّهُ مَعَ الصَّابِرِينَ

എന്നാല്‍ ഇപ്പോള്‍ അല്ലാഹു നിങ്ങളെത്തൊട്ട് ലഘൂകരിച്ചിരിക്കുന്നു, നിശ്ചയം നിങ്ങളില്‍ ഇപ്പോഴും ദൗര്‍ബല്യമുണ്ടെന്ന് അവന്‍ അറിഞ്ഞിട്ടുണ്ട്, അപ്പോള്‍ നിങ്ങളില്‍ സഹനശീലരായ നൂറ് പേരുണ്ടെങ്കില്‍ അവര്‍ക്ക് ഇരുന്നൂറ് പേരെ അതിജയിക്കാം, നിങ്ങളില്‍ അത്തരം ആയിരം പേരുണ്ടെങ്കില്‍ അവര്‍ക്ക് അല്ലാ ഹുവിന്‍റെ വേണ്ടുകയോടെ രണ്ടായിരം പേരെ അതിജയിക്കാവുന്നതാണ്, അ ല്ലാഹു സഹനശീലരോടൊപ്പമാകുന്നു.

'നൂറ് പേര്‍ക്ക് കാഫിറുകളില്‍ നിന്നുള്ള ആയിരം പേരെ അതിജയിക്കാമെന്ന്' മുന്‍ സൂക്തത്തില്‍ പറഞ്ഞതില്‍ നിന്ന് വ്യത്യസ്ഥമായി 'നൂറ് പേര്‍ക്ക് ഇരുന്നൂറ് പേരെ അതി ജയിക്കാം' എന്ന് ഈ സൂക്തത്തില്‍ പറഞ്ഞത് വിശ്വാസികളില്‍ ഇപ്പോഴും ദൗര്‍ബല്യമുണ്ട് എന്നതിനാലാണ്. ഇന്ന് വിശ്വാസികളുടെ സംഘമോ യുദ്ധമോ ഇല്ല. അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും കുഫ്ഫാറുകളോടും 9: 73; 25: 52 സൂക്തങ്ങളുടെ കല്‍പന പ്രകാരം അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് മാത്രമാണുള്ളത്. ശപിക്കപ്പെട്ട കപടവിശ്വാസികളെയും കുഫ്ഫാറുകളെയും വധിച്ചുകളയണമെന്ന 4: 91, 158-159 സൂ ക്തങ്ങളില്‍ വിവരിച്ച കല്‍പന നടപ്പിലാവുക ഈസാ രണ്ടാമതുവന്ന് മസീഹുദ്ദജ്ജാലി നെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാലാണ്. 3: 7-10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളില്‍ ഒരു വിശ്വാസിപോലുമില്ല. 33: 72-73; 48: 6; 98: 6 സൂക്തങ്ങളി ല്‍ പറഞ്ഞ കപടവിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും അവരുടെ അനുയായികളായ, മുശ്രിക്കുകളായ പുരുഷന്മാരും സ്ത്രീകളും അദ്ദിക്റിനെ തള്ളിപ്പറഞ്ഞ് ജീവിക്കുന്നതിനാല്‍ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരാണ്. അ ക്കൂട്ടര്‍ അദ്ദിക്ര്‍ കേള്‍ക്കുന്നതിനെത്തൊട്ട് ബധിരരും അതിനെത്തൊട്ട് ലോകരോട് പറയാത്ത ഊമരുമാണെന്ന് 8: 22 ല്‍ പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇ ത്തരം ഭ്രാന്തന്മാര്‍ 2: 168-169 ല്‍ വിവരിച്ച പ്രകാരം പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത്. 2: 249; 4: 63, 76-77; 5: 94 വിശദീകരണം നോക്കുക.