( അൽ അന്‍ഫാല്‍ ) 8 : 71

وَإِنْ يُرِيدُوا خِيَانَتَكَ فَقَدْ خَانُوا اللَّهَ مِنْ قَبْلُ فَأَمْكَنَ مِنْهُمْ ۗ وَاللَّهُ عَلِيمٌ حَكِيمٌ

എന്നാല്‍ അവര്‍ നിന്നെ വഞ്ചിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ -ഇതിനുമുമ്പ് അവര്‍ അല്ലാഹുവിനോട് വഞ്ചന ചെയ്തിട്ടുള്ളതാണല്ലോ-അപ്പോള്‍ അവരില്‍ നിന്നുള്ളവരെ ഞാന്‍ നിനക്ക് പിടിച്ചുതന്നിരിക്കുന്നു, അല്ലാഹു എല്ലാം അറി യുന്ന യുക്തിജ്ഞനുമാകുന്നു.

ബന്ധികളെ പിടിച്ചുകെട്ടുന്നതിനും പിഴ ഈടാക്കുന്നതിനും യുദ്ധമുതല്‍ വാരിക്കൂ ട്ടുന്നതിനും പ്രാധാന്യം കൊടുക്കരുതെന്ന് വിശ്വാസികളോട് ഉപദേശിച്ച ശേഷം ബന്ധി കളോട് പറയാന്‍ വേണ്ടി അല്ലാഹു കല്‍പ്പിക്കുകയാണ്: നിങ്ങള്‍ ഈ സംഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും അല്ലാഹുവിന്‍റെ സംഘത്തെ എതിര്‍ക്കുന്നത് നിര്‍ത്തുകയുമാ ണെങ്കില്‍ നിങ്ങളില്‍നിന്ന് ഈടാക്കിയ പിഴക്കുപകരം അതിനേക്കാള്‍ ഉത്തമമായ നേട്ടം നിങ്ങള്‍ക്ക് ലഭിക്കുകയും നിങ്ങള്‍ ചെയ്ത കുറ്റങ്ങള്‍ക്ക് അത് പ്രായശ്ചിത്തമായി പരിഗ ണിക്കുകയും ചെയ്യുന്നതാണ്. അജയ്യനും യുക്തിജ്ഞാനിയുമായ അല്ലാഹുവിന്‍റെ അജയ്യവും യുക്തിനിര്‍ഭരവുമായ ഗ്രന്ഥത്തിന്‍റെ മൊത്തം ആശയം പിന്‍പറ്റുമ്പോള്‍ മാത്രമാ ണ് ഇഹലോക ജീവിതം പരലോകത്തേക്കുള്ള കൃഷിയിടമായി മാറുകയും ജീവിതലക്ഷ്യം പൂവണിയുകയും ചെയ്യുക. അതുതന്നെയാണ് ' സന്‍മാര്‍ഗമായ അദ്ദിക്ര്‍ പിന്‍പറ്റിയാല്‍ നിങ്ങള്‍ക്ക് ഭയപ്പെടാനും ദുഃഖിക്കാനും ഇടവരികയില്ല' എന്ന് പറഞ്ഞതിന്‍റെ പൊരുളും. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് തെമ്മാടികളായ കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ്. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിരിക്കുന്ന അവരുടെ പ്രവര്‍ത്തനങ്ങളൊന്നും തന്നെ 2: 186 ല്‍ വിവരിച്ച പ്രകാരം സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, അ വര്‍ക്ക് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 9: 67-68; 25: 65-66; 48: 6; 98: 6; 107: 4-5 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 2: 159-161; 4: 145-146 വിശദീകരണം നോക്കുക.