وَالَّذِينَ كَفَرُوا بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ إِلَّا تَفْعَلُوهُ تَكُنْ فِتْنَةٌ فِي الْأَرْضِ وَفَسَادٌ كَبِيرٌ
കാഫിറുകളായവര്‍ അവര്‍ പരസ്പരം സംരക്ഷകരാണ് എന്നിരിക്കെ നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഭൂമിയില്‍ കലാപവും വമ്പിച്ച നാശവും ഉണ്ടാ വുകതന്നെ ചെയ്യും.
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കുടുംബവും നാടും വിട്ട് ഒളിച്ചോടിയ മുഹാജിറുക ളും അവര്‍ക്ക് അഭയം നല്‍കിയ അന്‍സാറുകളും ഇഹത്തിലും പരത്തിലും പരസ്പരം മി ത്രങ്ങളും സഹായികളുമാണെന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. 9: 100 ല്‍, വിശ്വാസത്തിലേക്ക് മുന്‍കടന്ന മുഹാജിറുകളില്‍ (പാലായനം ചെയ് തവരില്‍) നിന്നുള്ളവരെയും അന്‍സാറുകളില്‍ (സഹായികളില്‍) നിന്നുള്ളവരെയും അ വരെ ഹുസ്നാ എന്ന ഗ്രന്ഥമായ അദ്ദിക്റിന്‍റെ മാര്‍ഗത്തില്‍ അന്ത്യനാള്‍ വരെ പിന്‍പറ്റുന്നവരെയും അല്ലാഹുവും അവര്‍ അല്ലാഹുവിനെയും പരസ്പരം തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ക്ക് താഴ്ഭാഗങ്ങളിലൂടെ നദികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗപ്പൂന്തോപ്പുകള്‍ ഒ രുക്കിവെച്ചിട്ടുണ്ടെന്നും അവര്‍ അതില്‍ എന്നെന്നും നിത്യവാസികളായിരിക്കുമെന്നും അ തുതന്നെയാണ് മഹത്തായ വിജയമെന്നും പറഞ്ഞിട്ടുണ്ട്. 9: 117 ല്‍, പ്രവാചകന്‍റെയും പ്ര യാസത്തിന്‍റെ സമയങ്ങളില്‍ പ്രവാചകനെ പിന്‍പറ്റിയ മുഹാജിറുകളുടെയും അന്‍സാറുകളുടെയും-അവരില്‍ ചിലരുടെ ഹൃദയങ്ങള്‍ സത്യമാര്‍ഗത്തില്‍ നിന്ന് ചില കാര്യങ്ങളി ല്‍ അല്‍പമൊന്ന് തെന്നിയെങ്കിലും-പശ്ചാത്താപം അല്ലാഹു സ്വീകരിച്ചു, അവരെക്കൊ ള്ളെ അവന്‍ മടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞിട്ടുണ്ട്. 49: 10 ല്‍, വിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും പരസ്പരം സഹോദരങ്ങളാണ്, അപ്പോള്‍ നിങ്ങളുടെ സഹോദരങ്ങള്‍ക്കിടയിലുള്ള ബന്ധങ്ങള്‍ നിങ്ങള്‍ നന്നാക്കുക, അല്ലാഹുവിനെ ഹൃദയത്തില്‍ സൂ ക്ഷിക്കുകയും ചെയ്യുക, നിങ്ങള്‍ അനുഗ്രഹിക്കപ്പെടുകതന്നെ വേണം എന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്.
വിശ്വാസികളുടെ ഭരണമില്ലാത്ത നാടുകളില്‍ ജീവിക്കുന്ന വിശ്വാസികളെ വിശ്വാ സികളുടെ ഭരണമുള്ള നാട്ടിലെ ഭരണാധികാരികള്‍ക്ക് ദീനിന്‍റെ കാര്യത്തില്‍ സഹായിക്കാവുന്നതാണ്. എന്നാല്‍ അത് അവരുടെ നാട്ടിലെ ഭരണാധികാരികളുമായുള്ള കരാറി ന് വിരുദ്ധമായിക്കൊണ്ടാവരുത്. അഥവാ 2: 256 ല്‍ പറഞ്ഞപ്രകാരം ദീനില്‍ നിര്‍ബന്ധമി ല്ല എന്നിരിക്കെ ദീനീ വിഷയത്തില്‍ സഹായിക്കുക എന്ന് പറഞ്ഞാല്‍ നാഥന്‍റെ ഗ്രന്ഥമായ അദ്ദിക്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യുക യും അത് വഴി മനുഷ്യരുടെ ഐക്യം നിലനിര്‍ത്താനുള്ള സൗകര്യം ചെയ്ത് കൊടുക്കുക എന്നാണ്. അല്ലാതെ പണം നല്‍കി അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെ എ ണ്ണം വര്‍ദ്ധിപ്പിക്കാനോ അവര്‍ക്ക് പ്രൗഢിയും പ്രതാപവും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി രമ്യഹര്‍മ്യങ്ങളായ പള്ളികളും മതസ്ഥാപനങ്ങളും ഉണ്ടാക്കാനോ സഹായിക്കലല്ല. കാരണം ഗ്രന്ഥത്തില്‍ വിശ്വാസികളുടെ ഐക്യം, മനുഷ്യരുടെ ഐക്യം എ ന്നിങ്ങനെ രണ്ട് തരത്തിലുള്ള ഐക്യം മാത്രമേ കല്‍പിച്ചിട്ടുള്ളൂ. ഇന്ന് വിശ്വാസികളുടെ സംഘം ലോകത്തൊരിടത്തും ഇല്ല. വിശ്വാസികളുടെ സംഘമുണ്ടെങ്കില്‍ അവര്‍ക്ക് അ ധികാരം നല്‍കുമെന്ന് 24: 55 ല്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇന്ന് യഥാര്‍ത്ഥ വിശ്വാസി കളുടെ ഭരണമുള്ള ഒരു രാജ്യവും ലോകത്തില്ല. മുസ്ലിം രാജ്യങ്ങള്‍ എന്നറിയപ്പെടുന്നവ യെല്ലാം യഥാര്‍ത്ഥത്തില്‍ 3: 7 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫു ജ്ജാറുകളായ കാഫിറുകളുടെ നാടാണ്. മുസ്ലിം എന്നാല്‍ സര്‍വസ്വം നാഥന് സമര്‍പ്പി ച്ചവന്‍ എന്നാണ്. അഥവാ 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാഓരോ കാര്യവും വിശദീക രിച്ചിട്ടുള്ള അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായി ഉപ യോഗപ്പെടുത്തുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥ മുസ്ലിംകള്‍. എന്നാല്‍ ഇന്ന് അദ്ദിക്റിനെ തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാ റുകള്‍ അര്‍ഹതയില്ലാതെ മുസ്ലിംകളാണെന്ന് അവകാശപ്പെടുന്നതോടൊപ്പം പ്രവാച കന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുട ങ്ങിയവരെ കാഫിറുകളെന്ന് മുദ്രകുത്തുന്നവരാണ്. എന്നാല്‍ അവര്‍ തന്നെയാണ് 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകള്‍. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സം ഘമില്ലാത്തതിനാല്‍ മാനുഷിക ഐക്യം മാത്രമാണ് കല്‍പിച്ചിട്ടുള്ളത്. ഫുജ്ജാറുകള്‍ കൊണ്ടുനടക്കുന്ന സ്വന്തം ജനതയുടെ ഐക്യം പിശാച് പഠിപ്പിച്ചതാണ്. അത് അല്ലാ ഹുവും അവന്‍റെ ഗ്രന്ഥവും പ്രവാചകനും കല്‍പിച്ചിട്ടില്ല. അപ്പോള്‍ വര്‍ഗീയത, അസൂയ തുടങ്ങിയ ദുര്‍ഗുണങ്ങള്‍ ഉണ്ടാക്കുന്ന വിധത്തിലുള്ള രമ്യഹര്‍മ്യങ്ങളായ പള്ളികള്‍ ഉ ണ്ടാക്കുന്നതും അതിന്‍റെ പേരില്‍ പൊങ്ങച്ചം നടിക്കുന്നതുമെല്ലാം ഇസ്ലാമിന് വിരുദ്ധമാണ്. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഇസ്ലാ മിനെ നശിപ്പിക്കാനാണ് സഹായിക്കുന്നത്. മനുഷ്യരുടെ ഐക്യം സ്ഥാപിക്കുന്നതിനുവേണ്ടി മനുഷ്യര്‍ അവരവരെ തിരിച്ചറിഞ്ഞ് പരസ്പരം രക്തം ചിന്തുന്നത് തടയുന്നതി ന് ഉപകാരപ്രദമായ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മനസ്സിലാക്കാനും ലോകരില്‍ പ്രചരിപ്പിക്കാനും എല്ലാ കഴിവുകളും ഉപയോഗപ്പെടുത്തുക യാണ് ഒറ്റപ്പെട്ട വിശ്വാസി ഇന്ന് ചെയ്യുക. 9: 67-68 ല്‍, കപടവിശ്വാസികളും കുഫ്ഫാറുക ളുമായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്വഭാവവും 9: 71-72 ല്‍, വിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്വഭാവവും വിവരിച്ചിട്ടുണ്ട്. 2: 177, 193, 254; 8: 48 വിശദീകരണം നോക്കുക.