إِنَّ الَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنْفُسِهِمْ فِي سَبِيلِ اللَّهِ وَالَّذِينَ آوَوْا وَنَصَرُوا أُولَٰئِكَ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ وَالَّذِينَ آمَنُوا وَلَمْ يُهَاجِرُوا مَا لَكُمْ مِنْ وَلَايَتِهِمْ مِنْ شَيْءٍ حَتَّىٰ يُهَاجِرُوا ۚ وَإِنِ اسْتَنْصَرُوكُمْ فِي الدِّينِ فَعَلَيْكُمُ النَّصْرُ إِلَّا عَلَىٰ قَوْمٍ بَيْنَكُمْ وَبَيْنَهُمْ مِيثَاقٌ ۗ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ
നിശ്ചയം, വിശ്വാസികളായവരും പാലായനം ചെയ്യുകയും തങ്ങളുടെ ധനം കൊണ്ടും തങ്ങളുടെ ആത്മാവ് കൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ത്യാഗപരിശ്രമം ചെയ്യുന്നവരും അവര്‍ക്ക് അഭയം നല്‍കുകയും അവരെ സഹായിക്കുകയും ചെയ്യുന്നവരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് പരസ്പരം മിത്രങ്ങ ള്‍; വിശ്വാസികളാവുകയും എന്നാല്‍ നാടുവിട്ട് പോകാതിരിക്കുകയും ചെയ്യുന്നവരാരോ അവരുടെ രക്ഷാകര്‍തൃത്വവുമായി നിങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല-അവര്‍ സ്വന്തം നാട് വെടിഞ്ഞുവരുന്നതുവരെ, ഇനി അവര്‍ ദീനിന്റെ കാര്യത്തില്‍ നിങ്ങളോട് സഹായം തേടിയാല്‍ അപ്പോള്‍ നിങ്ങള്‍ക്കും നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുള്ള ജനതക്കുമെതിരായിക്കൊണ്ടല്ലാതെ നിങ്ങള്‍ ക്ക് അവരെ സഹായിക്കാവുന്നതാണ്, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.