وَالَّذِينَ آمَنُوا وَهَاجَرُوا وَجَاهَدُوا فِي سَبِيلِ اللَّهِ وَالَّذِينَ آوَوْا وَنَصَرُوا أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا ۚ لَهُمْ مَغْفِرَةٌ وَرِزْقٌ كَرِيمٌ
വിശ്വാസികളായവരും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വദേശം വെടിഞ്ഞവരും ത്യാഗപരിശ്രമങ്ങള്‍ ചെയ്തവരും അവര്‍ക്ക് അഭയവും സഹായവും നല്‍കിയ വരുമുണ്ടല്ലോ, അക്കൂട്ടര്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസികള്‍, അവര്‍ക്ക് പാപമോചനവും മാന്യമായ ഭക്ഷണ വിഭവങ്ങളുമുണ്ട്.
വിശ്വാസികളുടെ സംഘമുള്ള കാലത്ത് മാത്രമാണ് ഈ സൂക്തം ബാധകമാവുക. ഇന്ന് 22: 77-78 ല്‍ വിവരിച്ച പ്രകാരം ഒറ്റപ്പെട്ട വിശ്വാസി അദ്ദിക്റിന്‍റെ 40 പേരുകളും മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന, അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാനാണ് കല്‍പിക്കപ്പെട്ടിട്ടുള്ളത്. 2: 25, 256-257; 4: 63, 158-159; 8: 2-4; 14: 30 വിശദീകരണം നോക്കുക.