( 80 ) അബസ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(80) അബസ

'അവന്‍ നെറ്റിചുളിച്ച് തിരിഞ്ഞുകളയുകയുമായി' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് 'അബസ'-നെറ്റിചുളിച്ചു-എന്ന് സൂറത്തിന് പേര് നല്‍കിയി രിക്കുന്നത്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിപ്പിച്ചിട്ടുള്ള സൂറ ത്തുകളില്‍ പെട്ടതാണ് ഇത്. മക്കാമുശ്രിക്ക് നേതാക്കളില്‍ ചിലരെയെങ്കിലും ഇസ്ലാ മിന്‍റെ വക്താക്കളായി ലഭിച്ചെങ്കിലോ എന്ന് കരുതി പ്രവാചകന്‍ താല്‍പര്യപൂര്‍വം അവരോട് സംസാരിച്ചുകൊണ്ടിരിക്കെ വിരൂപനും അന്ധനുമായ അബ്ദുല്ലാഹിബ്നു ഉമ്മുമ ഖ്തൂം എന്ന വിശ്വാസി കയറിവന്നപ്പോള്‍ നീരസം പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകന്‍ നെറ്റിചുളിച്ചതിനെ വിമര്‍ശിക്കുകയാണ് സൂറത്തിന്‍റെ ആരംഭത്തില്‍. 

സ്വര്‍ഗത്തി ലേക്കുള്ള ടിക്കറ്റായ അദ്ദിക്ര്‍ പുണ്യാത്മാക്കളായ വിശുദ്ധന്‍മാരായ മ ലക്കുകളാണ് കൈകാര്യം ചെയ്യുന്നത് എന്നും അത് മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്നും പറഞ്ഞിട്ടുണ്ട്. മനുഷ്യരുടെ സൃഷ്ടിപ്പിലേക്കും അവന്‍റെ മരണത്തിലേക്കും ഭക്ഷണ വിഭവങ്ങളിലേക്കും ശ്രദ്ധതിരിക്കാനും അവനുവേണ്ട ഭക്ഷണവിഭവങ്ങള്‍ എങ്ങനെയാണ് ഉല്‍പാദിപ്പിച്ച് ലഭ്യമാക്കുന്നത് എന്ന് നിരീക്ഷിച്ചറിഞ്ഞ് ലക്ഷ്യബോധമുള്ളവനാകാ നും ഉണര്‍ത്തുന്നുണ്ട്. തങ്ങളുടെ മുഖങ്ങളില്‍ പൊടിപുരണ്ട ഫുജ്ജാറുകളായ കാഫിറു കള്‍ അന്ത്യദിനത്തില്‍ അവരവരുടെ മാതാവില്‍ നിന്നും സഹോദരനില്‍ നിന്നും പിതാവി ല്‍ നിന്നും കൂട്ടുകാരികളില്‍ നിന്നും മകനില്‍ നിന്നും ഓടിയകലും എന്നും, എല്ലാ ഓ രോരുത്തര്‍ക്കും അന്ന് അവരവരുടെ കാര്യം തന്നെ നോക്കാന്‍ പിടിപ്പതുണ്ടായിരിക്കും എന്നും താക്കീതുനല്‍കിക്കൊണ്ട് 42 സൂക്തങ്ങള്‍ അടങ്ങിയ സൂറത്ത് അവസാനിക്കുന്നു.