( 81 ) തക്‌വീർ

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(81) തക്‌വീർ

'സൂര്യന്‍ ചുരുട്ടപ്പെടുമ്പോള്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞതില്‍ നിന്നാ ണ് സൂറത്തിന് അത്തക്വീര്‍-ചുരുട്ടല്‍ -എന്ന് പേര് നല്‍കിയിട്ടുള്ളത്. പ്രവാചകന്‍റെ മ ക്കാജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെയാണ് ഈ സൂറത്തും അവതരിപ്പിച്ചിട്ടുള്ളത്. അന്ത്യദിനത്തെ നേരില്‍ കാണുന്നതിനുവേണ്ടി തിലാവത്ത് ചെയ്യാന്‍ നാഥന്‍ പ്രവാചക നിലൂടെ പഠിപ്പിച്ചിട്ടുള്ള മൂന്ന് സൂറത്തുകളില്‍ ഒന്നാണ് ഇത്. മറ്റ് രണ്ടെണ്ണം സൂറത്ത് ഇ ന്‍ഫിത്വാറും ഇന്‍ശിഖാഖുമാണ്. സൂര്യനും നക്ഷത്രങ്ങള്‍ക്കും സമുദ്രങ്ങള്‍ക്കുമെല്ലാം അന്ത്യനാളില്‍ സംഭവിക്കാന്‍ പോകുന്ന മാറ്റങ്ങള്‍ വിവരിക്കുകയും ഓരോ ആത്മാവിനും അവര്‍ ഇവിടെ സമ്പാദിച്ചത് ഹാജരാക്കിക്കൊടുക്കുമെന്ന് ഉണര്‍ത്തുകയും ചെയ്യുന്നു. അദ്ദിക്ര്‍ സര്‍വ്വലോകങ്ങളുടെയും നാഥനിലേക്കുള്ള നേരെച്ചൊവ്വെയുള്ള പാതയാണെ ന്നും, അത് മലക്കുകളില്‍ നിന്നുള്ള വിശ്വസ്തനും മാന്യനുമായ ജിബ്രീല്‍ മുഖേനയാ ണ് മനുഷ്യരില്‍ നിന്നുള്ള മാന്യപ്രവാചകനായ മുഹമ്മദിന് ലഭിക്കുന്നതെന്നും ഉണര്‍ ത്തുന്നു. സര്‍വ്വലോകരേയും മുന്നറിയിപ്പ് നല്‍കാനുള്ള അത് പിശാചിന്‍റെ വാക്കുകളൊ ന്നുമല്ല എന്ന് പറഞ്ഞുകൊണ്ട് 29 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.