( തക്വീർ ) 81 : 10
وَإِذَا الصُّحُفُ نُشِرَتْ
ഏടുകള്‍ നിവര്ത്തപ്പെടുമ്പോഴും.
17: 13-14 ല്‍ പറഞ്ഞ ഓരോരുത്തരുടെയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ പ്രകാശിക്കുന്ന ഗ്രന്ഥമായി പുറത്തെടുത്ത് കൊടുത്ത് അവരവരെക്കൊണ്ട് വായിപ്പിച്ച് അവരുടെ വിചാരണ നടത്തിപ്പിക്കുന്നതുമാണ്. 18: 49; 45: 28-32 വിശദീകരണം നോക്കുക.