( തക്വീർ ) 81 : 9
بِأَيِّ ذَنْبٍ قُتِلَتْ
-ഏതൊരു കുറ്റത്തിനാണ് അവള് വധിക്കപ്പെട്ടതെന്ന്.
തങ്ങളുടെ പെണ്കുട്ടികളെ ജീവനോടെ കുഴിച്ച് മൂടിയവരല്ല ചോദ്യം ചെയ്യപ്പെടു ന്നത്; മറിച്ച്, കുഴിച്ച് മൂടപ്പെട്ട പെണ്കുട്ടികളാണ് ചോദ്യം ചെയ്യപ്പെടുന്നത് എന്നത് പ്ര ത്യേകം ശ്രദ്ധിക്കേണ്ടതാണ്. അത്തരം ക്രൂരകൃത്യങ്ങള് ചെയ്യുന്നവരെ അല്ലാഹു നോക്കു കയോ അവരോട് സംസാരിക്കുകയോ അവരെ ശുദ്ധീകരിക്കുകയോ ഇല്ല എന്നതിനാലാ ണിത്. പ്രപഞ്ചം അതിന്റെ സന്തുലനത്തില് നിലനിര്ത്താനുള്ള ത്രാസ്സും അമാനത്തുമാ യ അദ്ദിക്ര് മൂടിവെക്കുന്നവരോടും അല്ലാഹു സംസാരിക്കുകയോ അവരെ ശുദ്ധീകരി ക്കുകയോ ചെയ്യുകയില്ല. അവര് മരണത്തോടുകൂടി വിചാരണയില്ലാതെ നരകത്തില് പോ കുന്നതാണ്. 2: 174-175; 16: 57-59; 80: 17 വിശദീകരണം നോക്കുക.