( തക്‌വീർ ) 81 : 13
وَإِذَا الْجَنَّةُ أُزْلِفَتْ
സ്വര്‍ഗം അടുപ്പിക്കപ്പെടുകയും ചെയ്യുമ്പോഴും.
അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടുത്തുന്ന സൂക്ഷ്മാലുക്കള്‍ക്കാണ് സ്വര്‍ഗ്ഗം അടുപ്പിക്കപ്പെടുക. ഏഴ് ആകാശങ്ങളും പ്രപഞ്ചത്തിന്‍റെ അതിരായ സിദ്റത്തുല്‍ മുന്‍തഹായും കഴിഞ്ഞുള്ള സ്വര്‍ഗം ഒന്നാം ആകാശത്തിന്‍റെ മുകളിലേക്ക് കൊണ്ടുവരപ്പെടുന്നതാണ്. എന്നാല്‍ ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ക്ക് ആകാശത്തിന്‍റെ വാതിലുകള്‍ തുറ ന്നുകൊടുക്കുകയോ തുന്നല്‍ക്കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കു ന്നതുവരെ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല എന്ന് 7: 40 ല്‍ പറഞ്ഞിട്ടുണ്ട്. 89: 23 ല്‍ പറഞ്ഞ പ്രകാരം ഇപ്പോള്‍ പാതാളത്തിന് താഴെയുള്ള 7 വാതിലുകളുള്ള നരക ക്കുണ്ഠം സമുദ്രനിരപ്പിലേക്ക് ഉയര്‍ന്നുവരുന്നതാണ്. 50: 31-35; 69: 48; 79: 36-39 വിശദീക രണം നോക്കുക.