( തക്വീർ ) 81 : 14
عَلِمَتْ نَفْسٌ مَا أَحْضَرَتْ
ഓരോ ആത്മാവും അത് അതിനുവേണ്ടി എന്തൊന്നാണ് ഹാജരാക്കിയിട്ടു ള്ളതെന്ന് അറിയുന്നതാണ്.
വിധിദിവസം ഓരോ ആത്മാവും അവളുടെ നാലാം ഘട്ടമായ 15 വയസ്സ് മുതലു ള്ള ഭൂമിയിലെ ജീവിതത്തില്‍ സമ്പാദിച്ചിട്ടുള്ളത് നരകമാണോ സ്വര്‍ഗമാണോ, അതോ അവ രണ്ടുമല്ലാത്ത മറ്റേതെങ്കിലും ലോകമാണോ എന്ന് അറിയുന്നതാണ്. വിശ്വാസിക ള്‍ 39: 74; 59: 18 സൂക്തങ്ങള്‍ ഉള്‍ക്കൊണ്ട് അദ്ദിക്റിന്റെ വെളിച്ചത്തില്‍ നാലാം ഘട്ടമായ ഐഹികലോകത്ത് സ്വര്‍ഗം പണിയുന്നവരായതിനാല് ഏഴാം ഘട്ടത്തില്‍ അവര്‍ക്ക് സ്വ ര്‍ഗം ലഭിക്കുന്നതാണ്. എന്നാല്‍ ഫുജ്ജാറുകളായ കുഫ്ഫാറുകള് നാലാം ഘട്ടത്തില്‍ സമ്പാദിക്കുന്നത് 2: 286; 9: 80-82 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം നരകക്കുണ്ഠമായതിനാല്‍ ഏഴാം ഘട്ടത്തില്‍ അവര്‍ക്ക് നരകക്കുണ്ഠം ലഭിക്കുന്നതാണ്. 3: 136, 181-182; 16: 111; 75: 13 വിശദീകരണം നോക്കുക.