( തക്‌വീർ ) 81 : 19

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ

നിശ്ചയം, അത് മാന്യനായ ഒരു ദൂതന്‍റെ വാക്ക് തന്നെയാകുന്നു. 

 ത്രികാലജ്ഞാനിയുടെ ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ഒരു മാന്യനായ ദൂതനിലൂ ടെയാണ് എത്തിക്കുന്നത്. സൂക്തത്തില്‍ പറഞ്ഞ ദൂതന്‍ മലക്കുകളുടെ നേതാവായ ജി ബ്രീല്‍ ആണ്. പ്രപഞ്ചനാഥനായ അല്ലാഹു മലക്കുകളില്‍ നിന്നും മനുഷ്യരില്‍ നിന്നും ദൂതന്മാരെ തെരഞ്ഞെടുക്കുന്നു എന്ന് 22: 75 ല്‍ പറഞ്ഞിട്ടുണ്ട്. 26: 192-194; 69: 40 വിശദീ കരണം നോക്കുക.