( തക്‌വീർ ) 81 : 25

وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ

അതാകട്ടെ, ആട്ടിയോടിക്കപ്പെട്ട പിശാചിന്‍റെ വാക്കുമല്ല.

അദ്ദിക്റിനെ വിസ്മരിച്ച് ഇവിടെ ജീവിക്കുന്ന അക്രമികളായ ഫുജ്ജാറുകള്‍ വിധിദിവസം 'അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിന് ശേഷം ഇന്നാലിന്നവനാണല്ലോ എന്നെ അ തില്‍ നിന്ന് തടഞ്ഞത,് പിശാച് മനുഷ്യന് മഹാവഞ്ചകന്‍ തന്നെയായിരുന്നുവല്ലോ' എ ന്ന് സ്വന്തം കൈ കടിച്ച് വിലപിക്കുന്ന രംഗം 25: 27-29 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 6: 112 ലും 114: 6 ലും പറഞ്ഞ മനുഷ്യപ്പിശാചുക്കളും 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനായ പി ശാചുമാണ് മനുഷ്യനെ അദ്ദിക്റില്‍ നിന്ന് തടയുന്നത്. 2: 1; 26: 210-212 വിശദീകരണം നോക്കുക.