( തക്വീർ ) 81 : 24
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
അവന് അദൃശ്യങ്ങളുടെ കാര്യത്തില് കുറവ് വരുത്തുന്നവനുമല്ല.
പ്രവാചകന് ലഭിക്കുന്ന അദൃശ്യ വിവരങ്ങളില് യാതൊന്നും ചുരുക്കുകയോ മറച്ച് വെക്കുകയോ ചെയ്യാതെ നിങ്ങളെ അതേപടി അറിയിക്കുന്നുണ്ട് എന്ന് സാരം. ത്രികാല ജ്ഞാനിയില് നിന്നുള്ള ത്രികാലജ്ഞാന ഗ്രന്ഥമായ അദ്ദിക്ര് 25: 59 ല് പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ സത്യപ്പെടുത്തി ജീവിക്കാത്ത ഫുജ്ജാറുകളായ കുഫ്ഫാറുകള് ബധിതരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും വഴിപിഴച്ചവരാണെന്ന് 25: 33-34 ല് പറഞ്ഞിട്ടുണ്ട്. 2: 2-3; 53: 1-3 വിശദീകരണം നോക്കുക.