( 82 ) ഇന്‍ഫിത്വാര്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(82) ഇന്‍ഫിത്വാര്‍

'ആകാശം പൊട്ടിപ്പിളരുമ്പോള്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ഇന്‍ഫിത്വാര്‍-പൊട്ടിപ്പിളരല്‍-എന്ന് നാമം വന്നിട്ടുള്ളത്. പ്ര വാചകന്‍റെ മക്കാ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ ഇറങ്ങിയതാണ് ഈ സൂറത്തും. പ്രപ ഞ്ചത്തില്‍ വരുന്ന മാറ്റങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് അനിവാര്യമായ വിധിദിവസത്തി ന്‍റെ സംഭവ്യതയെ സ്ഥാപിക്കുന്നു. അന്ന് ഒരു ആത്മാവിനും മറ്റൊരു ആത്മാവിന് വേ ണ്ടി യാതൊന്നും ചെയ്യാന്‍ അധികാരമുണ്ടാവുകയില്ല, ഓരോരുത്തര്‍ക്കും അവര്‍ മുന്‍ കൂട്ടി ഒരുക്കിവെച്ചതും പിന്നാലെ വിട്ടേച്ച് പോകുന്നതും മാത്രമാണ് ഉണ്ടാവുക. അതുകൊണ്ട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പുണ്യാത്മാക്കളില്‍ പെട്ടവരാണെന്ന് ഇവിടെവെ ച്ചുതന്നെ ഉറപ്പാക്കണമെന്നും അല്ലാത്തപക്ഷം ഫുജ്ജാറുകളുടെ സങ്കേതമായ നരകക്കു ണ്ഠത്തില്‍ വേവിക്കപ്പെടും എന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് 19 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.