( ഇന്‍ഫിത്വാര്‍ ) 82 : 14

وَإِنَّ الْفُجَّارَ لَفِي جَحِيمٍ

നിശ്ചയം, ഫുജ്ജാറുകള്‍ ജ്വലിക്കുന്ന നരകത്തില്‍ തന്നെയുമായിരിക്കും.

അറബി ഖുര്‍ആന്‍ വായിച്ച് വില്ലില്‍ നിന്ന് അമ്പ് തെറിച്ചുപോകുന്ന വേഗത്തില്‍ ദീ നില്‍ നിന്ന് തെറിച്ചുപോകുന്ന ഫാജിറിന്‍റെ ബഹുവചന രൂപമാണ് ഫുജ്ജാര്‍. ഈ സൂ ക്തത്തില്‍ പരാമര്‍ശിച്ച ഫുജ്ജാറുകളില്‍ വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന മ നുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളും ഉള്‍പ്പെടുന്നതാണ്. നിശ്ചയം നിന്നെ നാം സത്യമായ അദ്ദിക്ര്‍ കൊണ്ടാണ് അയച്ചിട്ടുള്ളത് അതിനെ സത്യപ്പെടുത്തി ജീവിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തയും അല്ലാത്തവര്‍ക്ക് മുന്നറിയിപ്പുമായിട്ട് മാത്രമാണ്, ജ്വലിക്കുന്ന നരകവാസികളെക്കുറിച്ച് നീ ചോദിക്കപ്പെടുകയില്ല എന്ന് 2: 119 ലും; അദ്ദിക്റിനെ മൂ ടിവെക്കുന്ന കാഫിറുകളും അതിനെ തള്ളിപ്പറയുന്ന അനുയായികളുമാണ് ജ്വലിക്കുന്ന നരകത്തിലെ നിവാസികളെന്ന് 5: 10, 86 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. കാഫിറുക ളും അക്രമികളും ഭ്രാന്തന്മാരുമായ ഇക്കൂട്ടര്‍-നേതാക്കളും അനുയായികളും-നരകക്കുണ് ഠത്തില്‍ വെച്ച് പരസ്പരം കുറ്റപ്പെടുത്തുകയും തര്‍ക്കിക്കുകയും ശപിക്കുകയും ചെയ്യു ന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 15: 44; 80: 42 വിശദീകരണം നോക്കുക.