( ഇന്‍ഫിത്വാര്‍ ) 82 : 13

إِنَّ الْأَبْرَارَ لَفِي نَعِيمٍ

നിശ്ചയം, പുണ്യാത്മാക്കള്‍ അനുഗ്രഹങ്ങളില്‍ തന്നെയായിരിക്കും. 

ഇവിടെ സൂചിപ്പിച്ച പുണ്യാത്മാക്കളില്‍ വിചാരണയില്ലാതെ സ്വര്‍ഗത്തിലേക്ക് മുന്‍ കടക്കുന്ന സാബിഖീങ്ങളും വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പോകുന്ന സൂക്ഷ്മാലുക്കളും ഉള്‍പ്പെടുന്നതാണ്. അവര്‍ തങ്ങളുടെ പട്ടിക 83: 7 ല്‍ പറഞ്ഞ നരകക്കുണ്ഠത്തി ലേക്കുള്ള സിജ്ജീനില്‍ നിന്ന് മുഹൈമിനായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി 83: 18 ല്‍ പ റഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീനിലേക്ക് മാറ്റുന്നതാണ്. 58: 22; 76: 5-22; 98: 7-8 വിശദീകര ണം നോക്കുക.