( ഇന്‍ഫിത്വാര്‍ ) 82 : 5

عَلِمَتْ نَفْسٌ مَا قَدَّمَتْ وَأَخَّرَتْ

ഓരോ ആത്മാവും അറിയുന്നതാണ് -എന്താണ് മുന്‍കൂട്ടി ഒരുക്കിവെച്ചതെന്നും എന്താണ് പിന്നാലെ വിട്ടേച്ചുപോന്നതെന്നും. 

അതായത് വിധിദിവസം ഓരോരുത്തരും അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ച നന്മയോ തിന്മയോ ആയ അവരുടെ സമ്പാദ്യങ്ങളും അവര്‍ പിന്‍ഗാമികള്‍ക്ക് വിട്ടേച്ചുപോയ പൈ തൃകങ്ങളുടെ നേട്ടകോട്ടങ്ങളില്‍ നിന്നുള്ള വിഹിതവും കണ്ടെത്തുന്നതാണ്. 4: 85; 16: 24- 25; 36: 12, 45; 75: 13 വിശദീകരണം നോക്കുക.