( ഇന്‍ഫിത്വാര്‍ ) 82 : 9

كَلَّا بَلْ تُكَذِّبُونَ بِالدِّينِ

അല്ല, അങ്ങനെയല്ല, നിങ്ങള്‍ പ്രതിഫലദിനത്തെ കളവാക്കി തള്ളിപ്പറയുന്ന വര്‍ തന്നെയാകുന്നു.

ഗ്രന്ഥത്തിലെ മൂന്നിലൊന്ന് സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന വിധിദിവസം കൊണ്ട് വി ശ്വസിച്ച സ്വര്‍ഗ്ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ മാത്രമേ ജീവിതല ക്ഷ്യം സാക്ഷാല്‍കരിക്കുകയുള്ളൂ. 25: 18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്‍ന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനെ ശുദ്ധീകരിക്കാത്തവരായതിനാല്‍ ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് അവ ര്‍ക്ക് ലഭിക്കുക. 61: 10-14; 64: 2; 75: 14-15 വിശദീകരണം നോക്കുക.