( ഇന്‍ഫിത്വാര്‍ ) 82 : 8

فِي أَيِّ صُورَةٍ مَا شَاءَ رَكَّبَكَ

-ഏതൊരു രൂപത്തിലാണോ അവന്‍ നിന്നെ രൂപപ്പെടുത്താനുദ്ദേശിച്ചത്, ആ രൂപത്തില്‍.

ആദമിനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരെയും സൃഷ്ടിക്കുകയും അതില്‍ കാഫിറുകള്‍ എത്ര, വിശ്വാസികള്‍ എത്ര, പുരുഷന്മാര്‍ എത്ര, സ്ത്രീകള്‍ എത്ര തുടങ്ങി എല്ലാകാര്യങ്ങളും എണ്ണിക്കണക്കാക്കി നിശ്ചയിക്കുകയും ചെ യ്തിട്ടുള്ള നിന്‍റെ നീതിമാനായ നിഷ്പക്ഷവാനായ മാന്യനായ ഉടമയുടെ കാര്യത്തില്‍ എന്തൊന്നാണ് നിന്നെ വഞ്ചിച്ചത് എന്നാണ് ചോദിക്കുന്നത്. 7 ഘട്ടങ്ങളുള്ള മനുഷ്യനെ ഭൂമിയില്‍ നിയോഗിച്ചിട്ടുള്ളത് എല്ലാ ഓരോ കാര്യവും വിശദീകരിച്ച പ്രകാശഗ്രന്ഥമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി പ്രപഞ്ചനാഥനെ കണ്ടെത്താനും 15 വയസ്സുമുതല്‍ മരണം വരെയുള്ള 4-ാം ഘട്ടത്തില്‍ നാഥനെ കണ്ടുകൊണ്ട് ചരിക്കാനും സ്വന്തത്തെ തിരിച്ചറി യാനും സ്വയം വിശ്വാസിയാണെന്ന് ഉറപ്പ് വരുത്താനും സ്വര്‍ഗം ഇവിടെ പണിയാനും തി രിച്ചുപോകുമ്പോള്‍ നാഥനെ ആത്മാവുകൊണ്ട് പ്രസന്നവദനനായി കണ്ട് ഇവിടെ പണി ത സ്വര്‍ഗം അനന്തരമെടുക്കാനുമാണ്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ ആത്മാവിനും പരലോകത്തിനും പ്രാധാന്യം കൊടുക്കാതെ ജഡത്തിനും ഐഹികലോകത്തിനും പ്രധാന്യം കൊടുത്തുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. ലക്ഷ്യബോധമില്ലാത്ത കപടവിശ്വാ സികളും പ്രജ്ഞയറ്റ അനുയായികളുമായ ഇവര്‍ സമ്പാദിച്ചുകൊണ്ടിരിക്കുന്നത് നരകക്കുണ്ഠമാണ് എന്ന് 2: 282; 4: 140; 7: 189; 9: 67-68; 15: 44; 48: 6 തുടങ്ങിയ സൂക്തങ്ങളിലെ ല്ലാം അവരാണ് വായിച്ചിട്ടുള്ളത്. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 4: 1-2; 35: 5-6; 40: 4-6 വിശദീകരണം നോക്കുക.