( 83 ) മുത്വഫ്ഫിഫീന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(83) മുത്വഫ്ഫിഫീന്‍

'അളവ് തൂക്കങ്ങളില്‍ കുറവ് വരുത്തുന്നവര്‍ക്ക് നരകത്തിലെ വൈല്‍ എന്ന ചെരു വാണ് ഉള്ളത്' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അ ല്‍ മുത്വഫ്ഫിഫീന്‍-അളവുതൂക്കങ്ങള്‍ ലഘൂകരിക്കുന്നവര്‍-എന്ന പേര് വന്നിട്ടുള്ളത്. പ്ര വാചകന്‍റെ മക്കാ ജീവിതത്തിന്‍റെ ആദ്യഘട്ടത്തില്‍ അവതരിച്ചിട്ടുള്ളതാണ് ഈ സൂറത്തും. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിക്കുന്നവര്‍ വിധിദിവസത്തെ കളവാക്കി തള്ളിപ്പറയുന്നവരാണെന്നും അത്തരം ഫുജ്ജാറുകളുടെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള 'സി ജ്ജീനി'ലാണെന്നും മുന്നറിയിപ്പ് നല്‍കുന്നു. വിധിദിവസം തങ്ങളുടെ നാഥനെ കാണാതിരിക്കത്തക്കവിധം അവര്‍ക്കിടയില്‍ മറയിടപ്പെടുമെന്നും പിന്നെ അവര്‍ തള്ളിപ്പറഞ്ഞുകൊണ്ടിരുന്ന ജ്വലിക്കുന്ന നരകത്തില്‍ വേവിക്കപ്പെടുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ഗ്രന്ഥത്തിന്‍റെ പ്രകാശത്തില്‍ ജീവിക്കുന്ന വിശ്വാസികളുടെ പട്ടിക അത്യുന്നതമാ യ സ്വര്‍ഗത്തിലുള്ള 'ഇല്ലിയ്യീനി'ലാണെന്ന് പറഞ്ഞശേഷം സ്വര്‍ഗത്തില്‍ അവര്‍ക്ക് ലഭിക്കാ ന്‍ പോകുന്ന അനുഭൂതികളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വഴിപിഴച്ചവരായ ഭ്രാന്തന്മാര്‍ വിശ്വാസികളെ കാണുമ്പോഴെല്ലാം 'ഇവര്‍ വഴിപിഴച്ചവരാണ്' എന്ന് പരിഹ സിച്ചുകൊണ്ടിരിക്കുന്നവരായിരിക്കും. അത്തരം ഫുജ്ജാറുകളായ കുഫ്ഫാറുള്‍ക്ക് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനല്ലാതെ പ്രതിഫലം കൊടുക്കാനൊക്കുമോ എന്ന് ചോദിച്ചു കൊണ്ട് 36 സൂക്തങ്ങളടങ്ങിയ സൂറത്ത് അവസാനിക്കുന്നു.