( മുത്വഫ്ഫിഫീന്‍ ) 83 : 13

إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ സൂക്തങ്ങള്‍ അവന്‍റെ മേല്‍ വിശദീകരിക്കപ്പെട്ടാല്‍ അവന്‍ പറയും: പൂര്‍വികരുടെ പഴമ്പുരാണങ്ങളാണെന്ന്. 

ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ പ്രവാചകന്‍റെ കാലത്തുള്ളവര്‍ക്ക് മാത്രമേ ജീവിത ത്തില്‍ പകര്‍ത്താന്‍ സാധിക്കുകയുള്ളൂ, ഇക്കാലത്തെ സാഹചര്യങ്ങളില്‍ അതൊന്നും ന ടപ്പിലാകുന്ന കാര്യമല്ല എന്നമട്ടില്‍ ജീവിക്കുന്നവരാണ് അദ്ദിക്ര്‍ പൂര്‍വികരുടെ പഴമ്പുരാ ണങ്ങളാണെന്ന് പറഞ്ഞ് കളവാക്കി തള്ളിപ്പറയുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന യഥാ ര്‍ത്ഥ കാഫിറുകള്‍. വിവിധ സംഘടനകളായിപ്പിരിഞ്ഞ് പിശാചിന്‍റെ സംഘത്തില്‍ പെട്ട് അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരായി മാറിയിട്ടുള്ള അവര്‍ ഇന്ന് സൃഷ്ടികള്‍ എഴുതിയുണ്ടാക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും ദീനില്‍ നിന്ന് പോയ കള്ളവാദികള്‍ കെട്ടിച്ചമച്ചുണ്ടാക്കിയ ഗ്രന്ഥങ്ങളുമാണ് മാര്‍ഗരേഖയായി സ്വീകരിച്ചിട്ടു ള്ളത്. 6: 25-26; 16: 24-25; 80: 17 വിശദീകരണം നോക്കുക.