( മുത്വഫ്ഫിഫീന് ) 83 : 27
وَمِزَاجُهُ مِنْ تَسْنِيمٍ
അതിന്റെ ചേരുവ 'തസ്നീമി'ല് നിന്നുള്ളതായിരിക്കും.
ഉന്നതങ്ങളില് നിന്ന് താഴോട്ടൊഴുകുന്ന ഉറവക്കാണ് 'തസ്നീം' എന്ന് പറയുക. രാ ജാധിരാജന്റെ സദസ്സില് സ്വിദ്ഖാകുന്ന ഇരിപ്പിടത്തില് ഇരിപ്പുറപ്പിക്കുന്ന സാബിഖീങ്ങള് ക്ക് ഒരുക്കിവെച്ചിട്ടുള്ള കണ്കുളിര്മയുളവാക്കുന്ന ആനന്ദാനുഭൂതികള് ഒരു ആത്മാവിനും അറിയുകയില്ലെന്നും അത് അവര് ഇവിടെ നാലാം ഘട്ടത്തില് പ്രവര്ത്തിച്ചുകൊണ്ടിരുന്നതിന് പ്രതിഫലമായി ലഭിക്കുന്നതുമാണ് എന്ന് 32: 17 ല് പറഞ്ഞിട്ടുണ്ട്. 56: 10-26 വിശദീ കരണം നോക്കുക.