( മുത്വഫ്ഫിഫീന്‍ ) 83 : 29

إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ

നിശ്ചയം, ഭ്രാന്തന്മാരായിട്ടുള്ളവര്‍ വിശ്വാസികളില്‍ നിന്നുള്ളവരെ പരിഹസിക്കുന്നവരായിരുന്നു. 

ബുദ്ധിശക്തി നല്‍കപ്പെട്ടിട്ട് അത് ഉപയോഗപ്പെടുത്തി ജീവിതലക്ഷ്യം എന്താണെന്ന് തിരിച്ചറിയാതെ ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുക്കുന്ന, പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അത് സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുകയോ ചെയ്യാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് ഭ്രാന്തന്മാര്‍. 8: 22 ല്‍ പറ ഞ്ഞ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവരായ ഇക്കൂട്ടര്‍ അദ്ദിക്ര്‍ പിന്‍പറ്റി അല്ലാഹുവിനെ സഹായിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളെ ഇവിടെവെ ച്ച് പരിഹസിക്കുമെന്നാണ് സൂക്തം പറയുന്നത്. 2: 212-213; 34: 31-33; 37: 34 വിശദീകര ണം നോക്കുക.