( മുത്വഫ്ഫിഫീന്‍ ) 83 : 32

وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ

അവരെ അവര്‍ കാണുമ്പോള്‍, നിശ്ചയം ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് പറയുന്നവരുമായിരുന്നു.

നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി നേരെച്ചൊവ്വെയുള്ള പാതയില്‍ ജീവിക്കുന്ന വിശ്വാസികളെ കാണുമ്പോ ഴൊക്കെ നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും അവ രെ പിന്‍പറ്റി വഴിപിഴച്ചുപോയ ഫാജിറുകളുമടങ്ങിയ ഫുജ്ജാറുകള്‍ പരസ്പരം 'ഇവന്‍ വഴിപിഴച്ചുപോയ ഒറ്റയാനാണ്' എന്നാണ് പറയുക. 1: 7; 9: 67-68; 25: 33-34; 72: 24 വിശദീ കരണം നോക്കുക.