( മുത്വഫ്ഫിഫീന്‍ ) 83 : 31

وَإِذَا انْقَلَبُوا إِلَىٰ أَهْلِهِمُ انْقَلَبُوا فَكِهِينَ

അവര്‍ അവരുടെ കുടുംബാംഗങ്ങളിലേക്ക് തിരിച്ചുചെല്ലുമ്പോള്‍ കളിച്ചുരസി ച്ച് തിരിച്ച് ചെല്ലുന്നവരുമായിരുന്നു.

ലക്ഷ്യബോധമില്ലാത്ത ഭ്രാന്തന്മാരായ ഫുജ്ജാറുകള്‍ എപ്പോഴും ചിരിയിലും കളി യിലും തമാശയിലും മുഴുകിയവരായിരിക്കും. എപ്പോഴും വിശ്വാസികളെ പരിഹസിച്ചു കൊണ്ടിരിക്കുന്ന അവര്‍ അവരുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചുചെല്ലുമ്പോഴും ആ പരിഹാ സത്തിലും തമാശയിലും തന്നെയായിരിക്കും. ഇടതുകൈയില്‍ പിറകിലൂടെ ഗ്രന്ഥം കി ട്ടുന്ന ഫുജ്ജാറുകള്‍ ഇവിടെ തന്‍റെ കുടുംബാംഗങ്ങളോടൊപ്പം ആഹ്ലാദിച്ചുല്ലസിച്ച് കഴി യുന്നവരായിരുന്നു എന്ന് 84: 13 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. 9: 80-82; 75: 31-35; 83: 10-17 വി ശദീകരണം നോക്കുക.