( 84 ) ഇന്‍ശിഖാഖ്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(84) ഇന്‍ശിഖാഖ്

'ആകാശം പൊട്ടിവിടരുമ്പോള്‍' എന്ന് ഒന്നാം സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്നാണ് സൂറത്തിന് അല്‍ ഇന്‍ശിഖാഖ്-പൊട്ടിവിടരല്‍-എന്ന പേര് വന്നിട്ടുള്ളത്. പ്ര വാചകന്‍റെ മക്കാജീവിതത്തിലെ ആദ്യഘട്ടത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് തന്നെയാ ണ് 25 സൂക്തങ്ങളടങ്ങിയ ഈ സൂറത്തും. അന്ത്യനാള്‍ സംഭവിക്കുമ്പോഴുണ്ടാകുന്ന രം ഗങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട്. അന്ന് മനുഷ്യന്‍ തന്‍റെ നാഥന്‍റെ മുന്നില്‍ വിചാരണ ചെ യ്യപ്പെടുമെന്ന് ഉണര്‍ത്തുന്നുണ്ട്. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തുന്നവര്‍ വലതുകയ്യില്‍ ഗ്രന്ഥം ലഭിക്കുന്നവരും നേരിയ ഒരു വിചാരണക്ക് വിധേയമാകുന്നവരുമാണെന്നും അവര്‍ക്ക് ത ടയപ്പെടാത്ത പ്രതിഫലമുണ്ടെന്നും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് കളവാക്കി തള്ളിപ്പറയുകയും കുടുംബാംഗങ്ങളോടൊപ്പം കളിയും തമാശയുമാ യി ജീവിതം തള്ളിനീക്കുകയും ചെയ്യുന്ന കാഫിറുകള്‍ക്ക് വേദനാജനകമായ ശിക്ഷകൊ ണ്ടും സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ വായിക്കപ്പെടുമ്പോള്‍ തങ്ങളുടെ നാഥനുമായി അടുക്കാനുതകുന്ന സാഷ്ടാംഗപ്രണാമത്തില്‍ വീഴാത്തവരുമായിരുന്നു അവര്‍ എന്നും പറഞ്ഞിട്ടുണ്ട്.