( ഇന്‍ശിഖാഖ് ) 84 : 14

إِنَّهُ ظَنَّ أَنْ لَنْ يَحُورَ

നിശ്ചയം അവന്‍ കരുതി, അവന്‍ പുനര്‍ജനിപ്പിക്കപ്പെടുകയില്ലതന്നെ എന്ന്. 

എല്ലാവരും ഒരുമിച്ചുകൂട്ടപ്പെടുന്ന വിധിദിവസം തന്‍റെ പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ തുറന്ന പുസ്തകമായി നല്‍കപ്പെട്ട് സ്വന്തത്തെക്കൊണ്ടുതന്നെ വായിപ്പിച്ച് വിചാരണ ചെയ്യപ്പെടുമെന്ന് ഗ്രന്ഥത്തില്‍ ഏഴ് സ്ഥലങ്ങളില്‍ വായിച്ചിട്ടുണ്ടെങ്കിലും ആ ശയം അറിയാത്തതിനാല്‍ അത്തരത്തിലുള്ള യാതൊരു ബോധവുമില്ലാതെ പ്രജ്ഞാശൂ ന്യതയിലായിരുന്നു അവന്‍ ഇവിടെ കഴിച്ചുകൂട്ടിയിരുന്നത്. 45: 28-32; 78: 22-30 വിശദീകര ണം നോക്കുക.