( ഇന്‍ശിഖാഖ് ) 84 : 13

إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا

നിശ്ചയം, അവന്‍ അവന്‍റെ കുടുംബാംഗങ്ങളില്‍ വളരെ സന്തുഷ്ടനായി കഴി ഞ്ഞുകൂടുന്നവനായിരുന്നു. 

ജീവിതലക്ഷ്യബോധമില്ലാത്ത കാഫിറുകള്‍ അദ്ദിക്റിനെ അവഗണിച്ച് ഇവിടെ എ പ്പോഴും ചിരിയും കളിയുമായി ഉല്ലസിച്ചാണ് കഴിഞ്ഞുകൂടുക. അവര്‍ അല്ലാഹു അനുവദ നീയമാക്കിയതും നിഷിദ്ധമാക്കിയതും ഒന്നും പരിഗണിക്കാതെ ദേഹേച്ഛയെയാണ് പിന്‍ പറ്റുക. 9: 82, 125; 75: 24-30; 83: 29-31 വിശദീകരണം നോക്കുക.