( ഇന്‍ശിഖാഖ് ) 84 : 15
بَلَىٰ إِنَّ رَبَّهُ كَانَ بِهِ بَصِيرًا
അല്ല, നിശ്ചയം അവന്റെ നാഥന് അവനെ വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍ ത ന്നെയായിരുന്നു.
ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റിനെ അവഗണിച്ച് ജീവിച്ചതുകാരണം അവന് അ ല്ലാഹുവിനെക്കുറിച്ച് തെറ്റായ ധാരണയാണ് വെച്ചുപുലര്‍ത്തിയിരുന്നത്. അല്ലാഹുവിനെ യും പ്രവാചകനെയും പരിചയപ്പെടുത്തുന്ന സൂക്തങ്ങള്‍ അടിക്കടി കളവാക്കി ജീവിക്കു ന്ന അവന് അല്ലാഹു അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം നേരത്തെ നിശ്ചയിച്ച് വെച്ചിട്ടുണ്ടെ ന്നോ അവന് ഉറക്കവും മയക്കവുമില്ലാതെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാണെന്നോ ഉള്ള ബോധമില്ലാതെ ജീവിക്കുന്നവനായിരുന്നു. 25: 58-60; 41: 40; 58: 5-8 വിശദീകരണം നോക്കുക.